October 20, 2026

ലോക കാഴ്ച ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

0
kazcha-dinam.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 

ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യ മിഷന്‍, മീനങ്ങാടി സാമൂഹ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് ലോക കാഴ്ച ദിന സന്ദേശം നല്‍കി. മാനന്തവാടി ജില്ലാ ആശുപത്രി ഒഫ്ത്താല്‍മിക് സര്‍ജന്‍ ഡോ. എം റൂബി ബോധവല്‍ക്കരണ ക്ളാസെടുത്തു. മീനങ്ങാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി പൗലോസ്, വാര്‍ഡ് മെമ്പര്‍ മിനി സാജു, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. നിമ്മി, ഡെപ്യുട്ടി മാസ് മീഡിയ ഓഫിസര്‍ ബി.ടി ജാഫര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.എം ഷാജി, ജില്ലാ ഒഫ്ത്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ വി.പി വിമല്‍ റോയി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മെഗാ നേത്ര പരിശോധന ക്യാമ്പും നടത്തി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *