April 26, 2024

ലോക മാനസികാരോഗ്യ ജില്ലാതല പരിപാടി സംഘടിപ്പിച്ചു

0
Mental Health.jpg


ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചു കൊണ്ട്  മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം പ്രോഗ്രാമുകള്‍ക്ക് കഴിയട്ടെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനന്‍ ദിനാചരണ സന്ദേശം നല്‍കി. ലോകമാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, പ്രശ്‌നോത്തരി മത്സരങ്ങളിലെ വിജയികള്‍ക്ക് മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ആരോഗ്യ കേരളം വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.പനമരം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൂകാഭിനയ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതി  നോഡല്‍ ഓഫീസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം, മേപ്പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ഷാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *