May 2, 2024

എ.ഐ.വൈ.എഫ് . മെമ്പർഷിപ്പ് ക്യാമ്പയിൻ 13 മുതൽ 20 വരെ

0
മാനന്തവാടി: എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഒക്ടോബർ 13 മുതൽ 20 വരെ വയനാട് ജില്ലയിൽ നടക്കും. മെമ്പർഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം 12 ന് വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിൽ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ.സമദ് നിർവഹിക്കും.സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിനു ഐസക്ക് പ്രസംഗിക്കും. നാടിന് വേണ്ടി പൊരുതാൻ എഐവൈഎഫ് അംഗമാവുക എന്ന വിപ്ലവ മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നത്.നാടിന്റെ പുരോഗതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ മുഴുവൻ യുവാക്കളും പങ്കാളികളാകണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മറ്റി അഭ്യർത്ഥിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *