March 29, 2024

ലൂർദ്ധ്മാതാ പള്ളിക്കുന്നിന് ഇരട്ട കിരീടം

0
01.jpg
 
കൽപ്പറ്റ: എൻ.സി.ബക്കർ മാസ്റ്റർ മെമ്മോറിയൽ എവർറോളിംഗ്‌ ട്രോഫിക്ക് വേണ്ടിയുള്ള 34 – മത് ജൂനിയർ ജില്ലാ ടെന്നീ ക്വയറ്റ് ചാമ്പ്യൻഷിപ്പിൽ ലൂർദ്ധ്മാതാ പള്ളിക്കുന്ന് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിൽ ചാമ്പ്യൻമ്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മാതൃഭൂമി പള്ളിക്കുന്ന് രണ്ടാംസ്ഥാനവും സെന്റ് ആന്റ് വെള്ളമുണ്ട മൂന്നാം സ്ഥാനവും നേടി. ആൺ കുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ് നെല്ലാർച്ചാൽ രണ്ടാം സ്ഥാനവും മാതൃഭൂമി പള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി. ലൂർദ്ദ് മാതാ ഇൻഡോർ കോർട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ടെന്നി ക്വൊയിറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാബു സമ്മാനദാനം നടത്തി.ടോണി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.സജി, ലൂയിസ് ഫിലിപ്പ്, അമിത് റോഷൻ എന്നിവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *