April 24, 2024

കൃഷി വകുപ്പിലെ ജീവനക്കാരിക്കെതിരെ ശാരീരിക പീഡന ശ്രമമെന്ന്

0

കല്‍പ്പറ്റ: കൃഷി വകുപ്പിലെ ജീവനക്കാരിക്ക് നേരെ സഹപ്രവര്‍ത്തകനില്‍ നിന്നും ശാരീരിക പീഡന ശ്രമമെന്ന് പരാതി. കഷിവകുപ്പിന്റെ ജോയിന്റ് ഡയറക്ടറുടെ ഓഫിസിലെ ജീവനക്കാരന് നേരെയാണ് ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. ഓഫിസിലെ ജീവനക്കാര്‍ നടത്തിയ സ്റ്റാഫ് ടൂറിനിടക്കാണ് സംഭവമുണ്ടായത്. ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടിനായിരുന്നു ഓഫിസിലെ ജീവനക്കാര്‍ തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയത്. സ്ത്രീകളടക്കം ഓഫിസിലെ 26 പേരാണ് യാത്രയിലുണ്ടായിരുന്നത്. മൂന്നിന് ഇവര്‍ തിരുവനന്തപുരത്തെത്തി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സഹപ്രവര്‍ത്തകന്‍ തന്റെ ശരീരത്തില്‍ സ്പര്‍ഷിക്കാന്‍ ശ്രമം നടത്തിയതെന്നാണ് ജീവനക്കാരി ഇക്കഴിഞ്ഞ 10ന് ഓഫിസില്‍ വിളിച്ച് ചേര്‍ത്ത സ്റ്റാഫ് മീറ്റിംഗില്‍ ആരോപണമുന്നയിച്ചത്. മീറ്റിംഗില്‍ കാര്യപരിപാടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് ഒരുമാസം മുന്‍പ് നടന്ന സംഭവങ്ങള്‍ സഹപ്രവര്‍ത്തകരില്‍ തന്നെ പലരും അറിയുന്നത്. യുവതിയുടെ വെളിപ്പെടുത്തലോടെ സ്റ്റാഫ് മീറ്റിംഗിലെ മറ്റ് യോഗ നടപടികളെല്ലാം തടസപ്പെടുകയും ചെയ്തു. യുവതി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ആരോപണ വിധേയനെതിരെ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. അതേസമയം വാര്‍ത്ത പുറത്തറിഞ്ഞതോടെ യുവജന സംഘടനകളടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് യുവതിയെ രേഖാമൂലം പരാതി നല്‍കുന്നതില്‍ നിന്ന് പിന്നോട്ടടുപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *