April 20, 2024

വര്‍ധിപ്പിച്ച പാല്‍വില ക്ഷീരസംഘങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് പരാതി.

0

കല്‍പ്പറ്റ: വര്‍ധിപ്പിച്ച പാല്‍വില കര്‍ഷകര്‍ക്കു നല്‍കാതെ ക്ഷീരസംഘങ്ങള്‍ തട്ടിയെടുക്കുകയാണെന്നു ക്ഷീരകര്‍ഷക കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി ആരോപിച്ചു. കൂട്ടിയ പാല്‍വിലയില്‍ ലിറ്ററിനു 3.35 രൂപ ക്ഷീരകര്‍ഷകനു ലഭിക്കണം. എന്നാല്‍ പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങള്‍ തുടങ്ങിയവയുടെ പേരില്‍  അര്‍ഹമായ വില ക്ഷീരസംഘങ്ങള്‍ നിഷേധിക്കുകയാണ്. വര്‍ധിപ്പിച്ച വില കര്‍ഷകര്‍ക്കു ലഭിക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു. പി.കെ. മുരളി, ജോസ് കുറ്റിയാംകോണം, സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട്, സജീവന്‍ മടക്കിമല,  ഷാന്റി പൂതാടി, സെബാസ്റ്റ്യന്‍ വെള്ളാംകുഴി എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *