April 25, 2024

രാത്രിയുടെ സൗന്ദര്യം കാൻവാസിൽ പകർത്തി മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം.

0
Img 20191011 Wa0298.jpg
രാത്രിയുടെ സൗന്ദര്യം കാൻവാസിൽ പകർത്തി മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്രകാരൻ മാട്ടി മുഹമദ് നടത്തുന്ന ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു.ജന്മനാ വലതു കൈ ഇല്ലാത്ത മുഹമദ് ഇടത് കൈ കൊണ്ട് വരച്ചതാകുമ്പോൾ പ്രദർശന  കാണാനെത്തുന്നവർക്ക് കാഴ്ചയുടെ ഇരട്ടി മധുരവുമാകുന്നു.
കാടും മലയും മണ്ണും വിണ്ണുമെല്ലാം പ്രകൃതി സൗന്ദര്യത്തിന്റെ മൂർത്തീഭാവങ്ങളാണ് പകൽ പച്ചപ്പണിഞ്ഞ് നിൽക്കുമ്പോൾ രാത്രിയിൽ ഇരുട്ടിന്റെ ഉള്ളറകളിലുമായിരിക്കും.എന്നാൽ ഇരുട്ടിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും കണ്ണിനും കാഴ്ചക്കാർക്കും മിഴിവേകുന്നതാവും അത്തരത്തിലുള്ള 50 ചിത്രങ്ങളാണ് ചിത്രകാരൻ കൂടിയായ മാട്ടി മുഹമദ് ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇരുട്ടിലേക്ക് വെളിച്ചം കടന്നു വരുമ്പോഴുള്ള പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ കാണാനെത്തുന്നവർക്ക് കണ്ണിന് കുളിർമയേകും
ജന്മനാ വലതു കൈ ഇല്ലാത്ത മുഹമദ് ഇടതു കൈ കൊണ്ടാണ് അക്രലിക്ക് മാധ്യമത്തിൽ ചിത്രങ്ങൾ വരച്ചെടുത്ത തെന്നതും പ്രദർശനത്തിന്റെ മാറ്റ് കൂട്ടുകയാണ് .
ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ മാട്ടി മുഹമദ് മലപ്പുറം ഉമ്മത്തൂർ സ്വദേശിയും വേങ്ങര പഞ്ചായത്ത് ജീവനക്കാരൻ കൂടിയാണ്. 1993 ൽ കോഴികോട് യൂണിവേഴ്സൽ ഫൈനാർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടിയ മുഹമദ് തന്റെ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചിത്രകലക്കായി ഇപ്പോഴും സമയം ചിലവഴിക്കുന്നു.പ്രദർശനം കാണാൻ നിരവധി പേരാണ് മാനന്തവാടിയിലെ ആർട്ട് ഗ്യാലറിയിൽ എത്തുന്നത്.പ്രദർശനം 13ന് സമാപിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *