April 25, 2024

മുത്തങ്ങയിൽ പിടികൂടിയ പുലി പൂതാടിയിൽ പിടികൂടി വനത്തിൽ വിട്ട പുലി തന്നെയെന്ന് സ്ഥിരീകരണം

0
Img 20191012 Wa0242.jpg
ബത്തേരി:

ശനിയാഴ്ച    രാവിലെ മുത്തങ്ങ പൊൻകുഴി പണിയകോളനയിൽ നിന്നും മയക്കുവെടിവച്ചു പിടികൂടിയത് ഇക്കഴിഞ്ഞ അഞ്ചിന് പൂതാടി പഞ്ചായത്തിലെ ഇരുളം പുലയർമല ബൊമ്മൻകോളനിയിൽ വെച്ച് പിടികൂടി മുത്തങ്ങ വനത്തിൽ തുറന്നവിട്ട പുലി തന്നെയെന്ന് സ്ഥിരീകരണം . ഏഴു വയസ്സുള്ള ആൺപുലിയെയാണ് അഞ്ചിന്   വനംവകുപ്പ്   പിടികൂടിയത്. പിിന്നീട് ഈ പുുലിയെ   ആരുമറിയാതെ മുത്തങ്ങ ട്രൈജംഗ്ഷനിൽ തുറന്നുവിടുകയായിരുന്നുമത്രേ. ഈ പുലിയാണ് കഴിഞ്ഞ ദിവസം മുത്തങ്ങ പൊൻകുഴി കോളനിയിൽ എത്തിയത്. 

       നായയെ പിടികൂടി കൊന്നു തിന്ന്  കോളനിയിൽ തന്നെ തമ്പടിച്ച പുലി യുവാവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ കോളനിവാസികൾ പരിഭ്രാന്തരാവുകയും വിവിരമറിഞ്ഞെത്തിയ വനംവകുപ്പ് സ്ഥലത്തെത്തി ശക്തമായി സുരക്ഷയൊരുക്കുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച  രാവിലെ പുലിയെ മയക്കുവെടിവെച്ചുപിടികൂടുകയായിരുന്നു. ഇത്തരത്തിൽ ജനവസാകേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനെ തുടർന്ന് പിടികൂടുന്ന പുലിയെ വനത്തിൽതന്നെ തുറന്നുവിടുന്നതാണ് വീണ്ടും പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. ഇതിനുപകരം വനത്തിന്റെ ആവാസ വ്യവസ്ഥ നിർമ്മിച്ച് അതിൽ തുറന്നുവിടുകയോ കാഴ്ച ബംഗ്ലാവിലേക്കോ മാറ്റണമെന്നാണ് ആവശ്യം.  കർണ്ണാടകയിൽ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന പുലിയെയും കടുവയെയും പിടികൂടി രണ്ടോ മൂന്നോ മാസം കൂട്ടിൽ പാർപ്പിച്ച് സംസ്ഥാന വനാതിർത്തിയിൽ വിടുന്നുണ്ടന്നും ഇങ്ങനെ തുറന്നുവിടുന്ന മൃഗങ്ങളാണ് ജനവാസകേന്ദ്രത്തിൽ തമ്പടിക്കുന്നതെന്നുമുള്ള ആക്ഷേപങ്ങളും ജനങ്ങൾ ഉന്നയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *