April 26, 2026

ഭാര്യ വിവാഹമോചനത്തിന് നോട്ടീസയച്ചു: മനോവിഷമത്തിൽ വർക്ക് ഷോപ്പ് തൊഴിലാളി തീകൊളുത്തി ആത്മഹത്യ ചെയ്തു.

0
IMG_20191013_162705.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: 
ഭാര്യയുടെ ഡൈവോയ് നോട്ടീസ് കൈയിൽ കിട്ടിയ മനോവിഷമത്താലാണത്രേ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.കോറോത്ത് വർക്ക് ഷാപ്പ് തൊഴിലാളി മരച്ചോട് താമസിക്കും കല്ലാറം കോട്ടപറമ്പ് വീട്ടിൽ ബാലകൃഷ്ണൻ (45) ആണ് കഴിഞ്ഞ രാത്രി വീടിന് സമീപം നടുറോഡിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വീടിന് മുൻഭാഗത്ത് റോഡ് സൈഡിലുള്ള വലിയ പ്ലാവ്  മരത്തിൽ ഏണി വെച്ച്  കയറി കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തി കയറിൽ തുങ്ങുകയായിരുന്നു. കയറും കത്തിക്കരിഞ്ഞതിനാൽ റോഡിലേക്ക് വീണ ബാലകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ നടുറോഡിൽ കിടക്കുന്നത് രാവിലെ ഇതുവഴി നടന്ന് വന്ന ഒരു വഴിയാത്രക്കാരനാണ് ആദ്യമായി കണ്ടത്.ബാലകൃഷ്ണനുമായി പിണങ്ങിയ ഭാര്യ ഏകദേശം  മൂന്നു മാസം മുമ്പ് തന്റെ രണ്ട് മക്കളെയും കൂട്ടി ബത്തേരിയിലുള്ള ഭാര്യവീട്ടിലേക്ക് പോയതിനാൽ ബാലകൃഷണൻ തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.ഇന്നലെ ഉച്ചക്ക് ബാലകൃഷ്ണൻ സമീപത്ത് താമസിക്കുന്ന ജ്യേഷ്ഠ സഹോദരന്റെ വീട്ടിൽ ചെന്ന് അവിടെ ഉണ്ടായിരുന്ന ജ്യേഷ്ഠ സഹോദരന്റെ മക്കളോട് ഇളയച്ചൻ നിങ്ങളെ എപ്പോഴങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ക്ഷമാപണം നടത്തിയിരുന്നു. വർക്ക് ഷാപ്പിൽ നിന്നും ജോലി  കഴിഞ്ഞ് പാർസൽ ഭക്ഷണം വാങ്ങി വന്ന ബാലകൃഷ്ണൻ കഴിച്ചതിന്റെ ബാക്കി വന്ന ഭക്ഷണം മേശയിൽ തന്നെ അവശേഷിച്ചിട്ടുണ്ട്. എന്നും വീടിന്റെ സൈഡിലെ കാർപോച്ചിൽ സൂക്ഷിക്കുന്ന തന്റെ സ്ക്കൂട്ടി ബൈക്ക് വീടിന്റെ സ്റ്റെപ്പിന് മുകളിലൂടെ പലക ഇട്ട് അതിൽ കുടിവീടിനുള്ളിൽ കയറ്റി വെച്ച് സൂക്ഷിച്ചിട്ടുണ്ട്. രാത്രി 9 മണിക്ക് സ്ക്കൂട്ടി ഉള്ളിൽ കയറ്റി വെച്ച് ബാലകൃഷ്ണൻ വീടിനകത്തേക്ക് കയറ്റുന്നത് സമീപത്ത് താമസിക്കുന്ന സഹോദരൻ കണ്ടിരുന്നു. പിന്നീട് ബാലകൃഷ്ണനെ കത്തി കരിഞ്ഞ നിലയിൽ നടുറോഡിൽ കിടക്കുന്നതായാണ്  കണ്ടത്. സമീപത്ത് നിരവധി വീടുകൾ ഉണ്ടങ്കിലും അവരൊക്കെയും ഉറങ്ങിയ ശേഷമായിരിരിക്കണം ഏണി എടുത്ത് കൊണ്ട് വന്ന് പ്ലാവിൽ കയറി ജീവനൊടുക്കിയതെന്ന് കരുതണം. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടി ആരംഭിച്ചു. പോലീസ് തന്നെ ഭാര്യയേയും മക്കളെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി.
ഭാര്യ: സന്ധ്യ
മക്കൾ .. സൗപർണ്ണിക ,സായ് കൃഷ്ണ.
അമ്മ: കുഞ്ഞമ്മു.
സഹോദരങ്ങൾ: സ്വാമിനാഥൻ (കമ്പളക്കാട്), ദാസ കുമാർ, രാജൻ, പ്രതാപൻ, മാളു, കമലാക്ഷിയമ്മ '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *