April 26, 2026

കൽപ്പറ്റ നഗരത്തിൽ ബസ് സ്റ്റോപ്പിനു പിന്നിൽ മാലിന്യ കൂമ്പാരം

0
IMG_20191013_171311.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ പഴയ സ്റ്റാന്റിനു സമീപത്തെ  ഏറ്റവും തിരക്കേറിയ  ബസ് സ്റ്റോപ്പിനു പിന്നിൽ മാലിന്യം കുന്നുകൂടുന്നു. എന്നാൽ, നഗരസഭ ആരോഗ്യ വിഭാഗം ഇതു വരെ യാതെരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് കുപ്പികളും  ഭക്ഷണ അവശിഷ്ടങ്ങളും മലമൂത്ര വിസർജ്യങ്ങമടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്. ദിനംപ്രതി  നൂറിലേറെ യാത്രക്കാർ ഇവിടെ ബസിനായി കാത്തു നിൽക്കാറുണ്ട്. ദുർഗന്ധം വമിക്കുന്ന ഈ മാലിന്യങ്ങൾ തെരുവുനായ്ക്കളും കാക്കകളും ഇവ കൊത്തിവലിച്ചു റോഡിലേക്കിടുന്നതും  യാത്രക്കാർക്ക്  പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ദുർഗന്ധം കാരണം, ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ സ്ഥിതി കഷ്ടത്തിലാണ്. മൂക്കു പൊത്തിയാണ് ഇതിലൂടെ  കാൽനടക്കാർ പോകുന്നത്. പരിസരമലിനീകരണത്തിനും സാംക്രമികരോഗങ്ങൾ പടരുന്നതിനും സാധ്യത വളരെകൂടുതലാണ്.  ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്ഥിര യാത്രക്കാർ ആവശ്യപെടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *