March 28, 2024

റവന്യൂ പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കണം -സി.കെ.ശശീന്ദ്രൻ എംഎൽഎ

0
01.jpg
 
കൽപ്പറ്റ: റവന്യൂ പട്ടയഭൂമിയിൽ സർക്കാരിൽ റിസർവ്വ് ചെയ്ത വീട്ടിമരങ്ങൾ കർഷകർ പതിറ്റാണ്ടുകളായി സംരക്ഷിച്ച് വരികയാണ്, വീട്ടിമരങ്ങളുടെ പൂർണ്ണഅവകാശം കർഷകർക്ക് ലഭിക്കുന്നതിന് വേണ്ടി 1960-ലെ കേരള ലാന്റ് അസൈൻമെന്റ് നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് കൽപ്പറ്റയിൽ നടന്ന വയനാട് ജില്ലറവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി അവകാശ പ്രഖ്യാപന കൺവൻഷനിൽ ആവശ്യപ്പെട്ടു.കൺവൻഷൻ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ല റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി ജില്ല പ്രസിഡണ്ട് ടി.എം.ബേബി അധ്യക്ഷത വഹിച്ചു. കിസാൻ സഭ നാഷണൽ കൗൺസിൽ അംഗം ഡോ.അമ്പി ചിറയിൽ മുഖ്യ പ്രഭാഷണം നടത്തി. കർഷകമോർച്ച ദേശീയ സെക്രട്ടറി പി.സി.മോഹനൻ മാസ്റ്റർ, കേരള കർഷകസംഘം ജില്ല വൈസ് പ്രസിഡണ്ട് സി.കെ.ശിവരാമൻ, ഡിസിസി വൈസ് പ്രസിഡണ്ട് എം.എ.ജോസഫ്, കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.ഒ.ദേവസ്യ, കാർഷിക പുരോഗമന സമിതി ചെയർമാൻ ഡോ.പി.ലക്ഷ്മണൻ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ഡോ.കെ.പി.സാജു ,ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ, കിസാൻ സഭ ജില്ല സെക്രട്ടറി ജോണി മറ്റത്തിലാനി, കർഷകമോർച്ച ജില്ല പ്രസിഡണ്ട് വി.കെ.രാജൻ, ലോക് താന്ത്രിക്ക് ജനതദൾ ജില്ലാ പ്രസിഡണ്ട് വി.പി. വർക്കി, സംഘാടക സമിതി ജനറൽ കൺവീനർ ബി.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. വൈത്തിരി താലൂക്ക് പ്രസിഡണ്ട് എൻ.ഡി.ജോർജ്ജ് കർഷക അവകാശ പ്രഖ്യാപന രേഖ സമർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ.ജയരാജ് സ്വാഗതവും ജില്ലാ ഖജാൻജി ടോമി വടക്കുഞ്ചേരി നന്ദിയും പറഞ്ഞു.ജനപ്രതിനിധികളേയും വിവിധ കർഷക സംഘടനകളേയും സഹകരിപ്പിച്ച് ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നവംബർ 1 -ാം തീയ്യതി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുവാൻ യോഗം തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *