May 11, 2024

മാനന്തവാടിയിൽ മത്സ്യ-മാംസ മാർക്കറ്റിനെ ചൊല്ലി വീണ്ടും വിവാദം.

0
 മാനന്തവാടി നഗരസഭയിൽ അനധികൃത മത്സ്യ-മാംസ വിൽപ്പന നിർബാദം തുടരുമ്പോഴും മാർക്കറ്റുകൾ പ്രവർത്തിക്കുന്നത് നിയമാനുസൃതമല്ലന്ന് തുറന്ന് പറഞ്ഞ് മാനന്തവാടി നഗരസഭ.നഗരസഭ വിവരാവകാശ രേഖ പ്രകാരം നൽകിയ മറുപടിയിലാണ് അംഗീകൃത അറവ് ശാലകളോ മാർക്കറ്റുളോ ഇല്ല തുറന്ന്   സമ്മതിക്കുന്നത്.. സംഗതി ഇത്രയൊക്കെയാകുമ്പോഴും നഗരസഭയുടെ അധുനിക മത്സ്യ-മാംസ മാർക്കറ്റിന്റെ പണി ഇപ്പോഴും ഒച്ചിന്റെ വേഗതയിൽ നീങ്ങുകയാണ്.നിയങ്ങൾ ലംഘിച്ച് ഒരു കച്ചവട സ്ഥാപനം പോലും നഗരസഭാ പരിധിയിൽ പാടില്ല എന്ന നഗരസഭാ ആക്ട് നിലനിൽക്കുമ്പോഴാണ് ഒന്നും പാലിക്കാതെ മാനന്തവാടിയിൽ അനധികൃത മത്സ്യ-മാംസ്യ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്
നഗരസഭയോ പഞ്ചായത്തോ ആയിക്കോട്ടെ ഒരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ സ്ഥാപനത്തിന് ലൈസൻസ് നിർബ്ബന്ധമാണ്. എന്നാൽ മാനന്തവാടി നഗരസഭയിൽ സ്ഥാപനം തുടങ്ങാൻ ഒരു ലൈസൻസും വേണ്ട എന്നതാണ് ഇതിനകം തെളിയുക്കുന്നത്.നഗരസഭയാകുന്നതിന് മുൻപ് മാനന്തവാടി എരുമ തെരുവിൽ ഒരു മത്സ്യ-മാംസ മാർക്കറ്റ് ഉണ്ടായിരുന്നു എന്നാൽ അവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ സബ്ബ് കലക്ടറുടെ  ഉത്തരവിൻ പ്രകാരം നഗരസഭ തന്നെ മാർക്കറ്റ്  അടച്ച് പൂട്ടിയിരുന്നു. പിന്നീട് താല്ക്കാലി സംവിധാനത്തിൽ സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിൽ ഇപ്പോഴും മാർക്കറ്റ് പ്രവർത്തിച്ചുവരുന്നു.ഇതാകട്ടെ നഗര സഭ നൽകിയ വിവരാവകാശ രേഖക്ക് എതിരുമാണ്. എന്നിട്ടും കഴിഞ്ഞ കുറെ മാസങ്ങളായി മാനന്തവാടി നഗരത്തിൽ മുക്കിലും മൂലയിലും മത്സാ – മാംസ്യവിൽപ്പനകൾ ഇപ്പോഴും തുടരുകയാണ് .
ഇക്കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ നിയമ ലംഘനങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലന്ന നടപടിയാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് വ്യക്കും. എന്തായാലും ജനം ഹിതം മാനിച്ച്  നിയമാനുസൃതമാർക്കറ്റുകൾ പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകുകയോ അല്ലെങ്കിൽ നഗരസഭയുടെ ചിലവിൽ നിർമ്മിക്കുന്ന മാർക്കറ്റ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കുകയേ ചെയ്യണമെന്നാണ് മത്സ്യ-മാംസം കഴിക്കുന്നവരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *