May 4, 2024

പ്രകൃതിസംരക്ഷണ സമിതിയുടെ ഫണ്ട് വരവിനെക്കുറിച്ച് അന്വേഷണം വേണം : പൊതുജനങ്ങളോടുള്ള ആക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി.

0
Img 20191016 Wa0202.jpg
കൽപ്പറ്റ:ദേശീയപാത 766 ലെ യാത്രാ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്

വയനാട്ടിൽ ഉയർന്നുവന്ന ബഹുജന സമര പ്രസ്ഥാനമായ NH 766 ട്രാൻസ്പോർട്ട്
പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയെ കളളക്കടത്തുകാരുടെയും, മനോരോഗികളുടേയും
സംഘമായി ആക്ഷേപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾക്കെതിരെ
നിയമ നടപടി സ്വീകരിക്കുമെന്നും ബഹുജനങ്ങൾക്കെതിരെ നിരന്തരം
യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന വൈൽഡ് ലൈഫ് കൺസർവേഷൻ
സൊസൈറ്റി പോലുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവർത്തനത്തെ സംബന്ധിച്ചും
ധനാഗമമാർഗത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും ആക്ഷൻ കമ്മിറ്റി
ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്ഷൻ കമ്മിറ്റിക്കെതിരെയും
ജനകീയസമരത്തെയും ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും പ്രകൃതി
സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടർ നടത്തിയ പ്രചരണം അടിസ്ഥാന
രഹിതവും പ്രതിക്ഷേധാർഹവുമാണ്. ദക്ഷിണേന്ത്യയിലെ രണ്ട്  പ്രധാന നഗരങ്ങളായ
കൊച്ചിയേയും ബാംഗളൂരിലേയും ബന്ധിപ്പിക്കുന്ന അതീവ പ്രാധാന്യമുളള ഒരു
പാതയാണ് NH766 ഈ പാതയിൽ കഴിഞ്ഞ 10 വർഷമായി രാത്രി
യാത്രാനിരോധനം തുടരുകയാണ്. കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ
കേരളസർക്കാർ നൽകിയ അപ്പീൽ ഹരജി ബഹുമാനപ്പെട്ട സുപ്രീം കോടതി
പരിഗണിക്കുന്നതിനെതിരെയാണ് ഈ പാത പകൽകൂടി അടക്കുന്നത് സംബന്ധിച്ച്
കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത്. ഈ
സാഹചര്യത്തിലാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻകഎടുത്ത്
വയനാട്ടിലെ മുഴുവൻ ബഹുജന പ്രസ്ഥാനങ്ങളേയും കോർത്തിണക്കി ആക്ഷൻ കമ്മിറ്റി
രൂപീകരിച്ചത് ഈ കമ്മറ്റിയുടെ നേത്യത്വത്തിൽ രണ്ട്  തരം പ്രവർത്തനങ്ങളാണ്
സംഘടിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം അതികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള
ജനകീയ സമരങ്ങൾ സംഘടിപ്പിച്ചതിന് പുറമെ, സുപ്രീം കോടതിയിൽ ദേശീയപാതക്ക്
അനുകൂലമായ നിലപാട് എടുപ്പിക്കാൻ കഴിയുന്ന നിയമപരവും ഭരണപരവുമായ
കാര്യങ്ങളുടെ ഏകോപനം സംഘടിപ്പിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി സെപതംബർ 5
ന് ബത്തേരിയിൽ ജനപ്രതിനിധികൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്ത ഏകദിന
ഉപവാസസമരം സംഘടിപ്പിച്ചു. തുടർന്ന് സംസ്ഥാന അതിർത്തിയായ മൂലഹളളയിൽ
വയനാട്ടിലെ ജനപ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
സെപ്തംബർ 25 മുതൽ ബത്തേരിയിൽ ദേശീയ പാത അടക്കരുത്, ജനങ്ങൾ
തെരുവിലേക്ക് എന്ന മുദ്രാവാക്യം ഉന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരം
ആരംഭിച്ചു 12 ദിവസം നീണ്ടുനിന്ന കേരളീയസമരചരിത്രത്തിലെ അഭൂതപൂർവ്വമായ
ബഹുജന ഐക്യം ഉയർന്നുവന്ന ജനകീയ സമരമായി ഇത് വളർന്നു. ദിവസേന
പതിനായിരങ്ങൾ സമരപന്തലിലേക്ക് ഒഴുകി. വിദ്യാർത്ഥികൾ മുതൽ ലോകസഭാംഗങ്ങളും
മന്ത്രിമാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമരത്തിന്
ഐക്യദാർഢ്യവുമായി വന്നു. 2 ലക്ഷത്തോളം ബഹുജനങ്ങൾ സംഘടിച്ച സഹന
സമരത്തിന്റെ ഉദാത്ത മാതൃകയായി ഇത് മാറി ഒരു കല്ലിൻകഷ്ണം പോലും
സമരക്കാർ വലിച്ചെറിഞ്ഞില്ല. ഇന്ത്യൻ സമരസംസ്കാരത്തിന്റെ ഭാഗമായ ഗാന്ധിയൻ
സമരമുറയുടെ ഉയർന്ന പ്രയോഗമായി ഈ സമരം മാറി. ഒരു ചെറിയ അക്രമ
സംഭവംപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ സമരത്തെയാണ് ഹിസ്റ്റീരിയ ബാധിച്ചവരുടെ
പ്രകടനമായി പ്രകൃതി സംരക്ഷകർ ആക്ഷേപിച്ചത്. മനുഷ്യർക്ക് ഇവരോട് ചോദിക്കാനുളളത്
പരിസ്ഥിയുടെ ഭാഗമായി മനുഷ്യരില്ലേ എന്നാണ് ? വയനാട്ടിലെ വനവും വന്യജീവികളും
സംരക്ഷിക്കുന്നതിൽ ഇക്കൂട്ടരുടെ പങ്കെന്താണ് ? വയനാടൻ ജനതയെ ആകെ ഉന്മാദം
നിറഞ്ഞ ആൾക്കൂട്ടമായി ആക്ഷേപിക്കുന്ന ഇവർ വന്യമൃഗസംരക്ഷണത്തിന് വേണ്ടി
സ്വീകരിച്ച് നിലപാട് എന്താണെന്ന് വിശദീകരിക്കണം, ഈ സമരംകൊണ്ട് എന്ത് നേടി
എന്നാണ് ഇവർ ചോദിക്കുന്നത് പ്രശ്നത്തിൽ അനുഭാവപൂർണ്ണമായ നില പാട്
സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരും, പ്രക്ഷോഭത്തിൽ കേരളനിയമസഭവും സർക്കാരും
ഒപ്പമുണ്ടെന്ന് കേരളാ മന്ത്രിമാരും ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം
താത്കാലികമായി നിർത്തിവെച്ചത്. ദേശീയപാത പൂർണ്ണമായും അടക്കുന്ന അന്തരീക്ഷം
ഉയർന്നാൽ കൂടുതൽ കരുത്തുറ്റ പ്രക്ഷോഭം സംഘടിപ്പിക്കാനും ആക്ഷൻ കമ്മിറ്റി
തയ്യാറാവും. രാജ്യത്തുള്ള 50 ഓളം കടുവാസങ്കേതങ്ങളിലൂടെ കടന്നുപോകുന്ന
റോഡുകളൊന്നും അടക്കാതിരിക്കുകയും രാജ്യത്തെവിടെയും ബാധകമാകാത്ത നിയമം
വയനാട്ടുകാർക്ക് മാത്രം ബാധകമാക്കുന്നത് എന്തിന്റെ പേരിലാണ് ? പരിസ്ഥിതി
സംരക്ഷണത്തിനായി ചെറുവിരൽ അനക്കാതിരിക്കുകയും ഇതിനുവേണ്ടി
വിദേശത്തിനിന്നുവരെ ലഭിക്കുന്ന ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്നവരിൽ നിന്ന്
പരിസ്ഥിതിസംരക്ഷണത്തിന്റെയോ അവകാശസമരത്തിന്റെയോ ബാലപാഠം പഠിക്കേണ്ടി
ഗതികേട് ആക്ഷൻ കമ്മിറ്റിക്ക് ഇല്ല. നാലാളുടെ പിന്തുണ പോലുമില്ലാത്ത ഒരു
ഉപജാപസംഘത്തിന് ലക്ഷങ്ങൾ പങ്കെടുത്ത ബഹുജന സമരത്തെ ആക്ഷേപിക്കാൻ എന്താണ്
അവകാശം. കള്ളക്കടത്തുകാരുടെ പിടിയിലാണ് ആക്ഷൻ കമ്മിറ്റ് എന്ന് ആരോപിച്ച
ഇവരോട്' ആരോപണം തെളിയിക്കുന്ന വസ്തുതകൾ വിശദമാക്കാൻ ഞങ്ങൾ
വെന്നു വിളിക്കുകയാണ്. വയനാട്ടിൽ ഉയർന്നുവന്ന ബഹുജനസമരത്ത
കരിവാരിത്തേക്കാൻ ആരുടെ അച്ചാരം വാങ്ങിയാണ് പ്രകൃതി സംരക്ഷണ സമിതി
പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ ചോദിച്ചു. ജനങ്ങൾക്കെതിരെ കള്ള കണക്കുകൾ ചമക്കുന്നവരാണ് പ്രകൃതി സംരക്ഷണ പ്രവർത്തകരെന്ന് ഇവർ ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി
ജനറൽ കൺവീനർ സുരേഷ് താളൂർ, ട്രഷറർ സജി ശങ്കർ, വൈസ് ചെയർമാൻ മാരായ
എൻ. എം. വിജയൻ, പി. പി. അയൂബ്, കെ. കെ. വാസുദേവൻ, ടി. എസ് ജോർജ് , വിജയൻ ചെറുകര എന്നിവർ
പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *