April 26, 2026

സ്വാഭാവിക വനം നശിപ്പിക്കൽ: സർക്കാർ കാപട്യം അവസാനിപ്പിക്കണം: കോൺഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി   ഒണ്ടയങ്ങാടി     54 പ്രദേശത്തെ സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് മരം കൃഷി ചെയ്യാനുള്ള ശ്രമത്തിൽ സർക്കാരും എം.എൽ എ യും കാപഠ്യം വെടിയണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് 1959ൽ തേക്ക് കൃഷി ചെയ്തത്.   ഈകൃഷി ചെയ്ത ഭൂരിഭാഗം തേക്കിൻമരങ്ങളും നശിച്ച് പോകുകയും അവിടെ സ്വാഭാവിക വനം വളരുകയും ചെയ്തു .നിലവിലുള്ള മരങ്ങൾ ലേലം ചെയുമ്പോൾ കിട്ടുന്ന കോടി കണക്കിന് രൂപയിൽ കണ്ണ് വെച്ചാണ് സർക്കാർ പൊട്ടൻ കളിക്കുന്നത്
   മുൻ  സർക്കാറിന്റെ കാലത്ത് കാലാവസ്ഥ  വ്യതിയാനത്തിന്റെയും മറ്റും സാഹചര്യത്തിൽ വനങ്ങളിൽ ഏക വിള  തോട്ടങ്ങൾക്കൃഷി ചെയ്യില്ലായെന്ന് തീരുമാനിച്ചിരുന്നു .ഈ ഉത്തരവ് സർക്കാർ നടപ്പിലാക്കുകയാണ് വേണ്ടത്.
വയനാട്ടിലെ മുഴുവൻ തേക്ക് മരങ്ങളും വെട്ടി മാറ്റി ആവാസ്ഥ വ്യവസ്ഥക്ക് മാറ്റം വരാത്ത വനവൽക്കരണമാണ് ഇന്ന് ആവശ്യം.
സ്വാഭാവിക വനം നശിപ്പിക്കലിനെതിരെ നടത്തുന്ന ജനകീയ സമരങ്ങൾക്ക് പിന്തുണയും നേതൃത്യവും നൽകുവാനും യോഗം തീരുമാനിച്ചു .എം.ജി ബിജു അധ്യക്ഷത വഹിച്ചു.
സി.എം ഫിലിപ്പ്  പി.എം ബെന്നി  വി.ടി ഷാജി
കെ.വി ജോൺസൺ എം.വി വിൻസെന്റ് സാബു പൊന്നിയിൽ,
ജോസ് പാലറ എം.ജി ബാബു,
എ. എം നിശാന്ത് ,
അനീഷ് വാളാട്, പെരുമ്പിൽ അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *