April 26, 2026

ബ്രൈറ്റ് ഓഫ് മഹല്ല് മാനന്തവാടി താലൂക്ക് പ്രതിനിധി ക്യാമ്പ് 22ന് കെല്ലൂരിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ബ്രൈറ്റ് ഓഫ് മഹല്ല് മാനന്തവാടി താലൂക്ക് പ്രതിനിധി ക്യാമ്പ് 22ന്
മാനന്തവാടി: 
മഹല്ല് കമ്മറ്റികളുടെ കൂട്ടായ്മയായ ബ്രൈറ്റ് ഓഫ് മഹല്ല് മാനന്തവാടി താലൂക്ക് പ്രതിനിധി സമ്മേളനം 22ന് കെല്ലൂരില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈസ്റ്റ് കെല്ലൂരിലെ നിബ്രാസുല്‍ ഇസ്ലാം മദ്രസയിലാണ് നടക്കുക. മഹല്ല് കമ്മറ്റികളുടെ ഭരണനിര്‍വ്വഹണം കാലോചിതമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിനിധി ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9.25ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.കുഞ്ഞബ്ദുള്ള പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. ചേളാരി സയ്യിദ് അഹമ്മദ് സയ്യിദ് ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കും. എസ്.എം.എഫ്. വയനാട് ജില്ലാ പ്രസിഡന്‍റ് പിണങ്ങോട് അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുഷാവറ അംഗം ബി.മൂസക്കോയ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ ക്ലാസുകള്‍ക്ക് ഷാജഹ് ഷമീര്‍ അസ്ഹരി, എസ്. മുഹമ്മദ് ദാരിമി , പി.സി.ഉമ്മര്‍ മൗലവി, മുനീര്‍ ഹുദവി ചേളാരി എന്നിവര്‍ നേതൃത്വം നല്‍കും. സി.മമ്മുട്ടി എം.എല്‍.എ., കെ.ടി.ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടികള്‍ക്ക് സ്വാഗതസംഘം ചെയര്‍മാന്‍, സി.കുഞ്ഞബ്ദുള്ള കണ്‍വീനര്‍ ബ്രാന്‍ അലി, പി.സി.ഇബ്രാഹിം ഹാജി, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *