April 26, 2024

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി.

0
Img 20191016 Wa0411.jpg
കൽപ്പറ്റ:
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ
 നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് കത്തില്‍ വത്തിക്കാന്‍ നല്‍കിയ മറുപടി. കത്ത് ഇന്ന് രാവിലെ മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി. മഠം വിട്ട് പോകില്ലെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
ഒരു ഫോണ്‍ കോളിലൂടെ പോലും തനിക്ക് പറയാനുള്ളത് സഭ കേട്ടില്ലെന്നും പൗരസ്ത്യ സഭയ്ക്ക് മുകളിൽ ഉള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന്റെ പേരിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയത്.സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു പുറത്താക്കല്‍. 10 ദിവസത്തിനകം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സിസ്റ്റര്‍ ലൂസി തയ്യാറായിരുന്നില്ല.
കത്തോലിക്ക സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രതികരിച്ചിരുന്നു. ഇരയ്ക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണമെന്നും കന്യാസ്ത്രീ സമൂഹത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ നോബിള്‍ തോമസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് സഭയെന്നും സിസ്റ്റര്‍ ലൂസി കുറ്റപ്പെടുത്തിയിരുന്നു. ഈ അപ്പീൽ തള്ളിയെങ്കിലും 
സിസ്റ്റർ ലൂസിക്ക് ഒരു തവണ കൂടി അപ്പീൽ നൽകാൻ  അവസരമുണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *