May 30, 2026

ബീച്ച് ഗെയിംസ് വയനാട് ജില്ലാ ടീം തെരെഞ്ഞെടുപ്പ് :ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

0
By ന്യൂസ് വയനാട് ബ്യൂറോ
       കൽപ്പറ്റ:                                                         
കായിക യുവജന കാര്യാലയത്തിന നിര്‍ദ്ദേശാനുസരണം, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസില്‍ പങ്കെടുക്കാന്നതിനായുള്ള വയനാട് ജില്ലാ  ടീം തെരെഞ്ഞെടുപ്പ് നവംബര്‍ മാസം അവസാനം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി ഫുട്ബോള്‍, വേളീബോള്‍, കബഡി, വടംവലി എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും 16 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കും പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കാം. 
നവംബര്‍ മാസം അവസാനം ജില്ലയില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബീച്ച് ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ ഒക്ടോബര്‍ 31 ന് 5 മണിക്ക് മുമ്പായി സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍ മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 202658. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *