April 26, 2026

പഴശ്ശി ഗ്രന്ഥാലയം 101-ാം വാർഷികാഘോഷം ഇന്ന്.

0
IMG_20191018_121255.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ 101-ാം വാർഷികം വിപുലമായി ആഘോഷിക്കുന്നു. 1918 ഒക്ടോബർ 18ന് സ്ഥാപിതമായ ഗ്രന്ഥാലയത്തിന്റെ 101-ാം വാർഷികം 2019 ഒക്ടോബർ 18 ,വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ആഘോഷിക്കുകയാണ്. ഗ്രന്ഥാലയത്തിലെ സീനിയർ പ്രവർത്തക  വി.കെ അനിത, സീനിയർ വനിത അംഗം എൻ.സിമി, മുൻ ലൈബ്രേറിയൻമാരായ  പി.ടി ജോസഫ്, കെ വി മത്തായി ,ഒന്നാമത്തെ അംഗം എം.എ കുര്യാച്ചൻ എന്നിവരെ  ആദരിക്കും.101അക്ഷരദീപം തെളിയിക്കും. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ പ്രവീജ്, ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, കൗൺസിലർ പ്രദീപശശി ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ അജയകുമാർ ,ഗവ:യു .പി .സ്ക്കൂൾ പ്രധാനാധ്യാപകൻ പി.ടി സുഗതൻ എന്നിവർ പങ്കെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *