March 19, 2024

വയോജന പരിപാലനം ലക്ഷ്യമാക്കി കുടുംബശ്രീ ഹര്‍ഷം പദ്ധതി വയനാട് ജില്ലയില്‍ തുടങ്ങി

0
Img 20191018 Wa0122.jpg
കല്‍പ്പറ്റ: വയോജനങ്ങളുടെ പരിപാലനം ലക്ഷ്യമാക്കി കുടുംബശ്രീ രൂപീകരിച്ച ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വീടുകളില്‍ തനിച്ച് താമസിക്കുന്നവരും പരസഹായത്തോടെ മാത്രം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നവരുമായ വയോജനങ്ങള്‍ക്ക് ഹര്‍ഷം എക്സിക്യൂട്ടീവുമാരുടെ സേവനം വളരെയേറെ പ്രയോജനപ്രദമാകും. ശാസ്ത്രീയമായ പരിശീലനം ലഭിച്ച 38 അംഗങ്ങളാണ് ജില്ലയില്‍ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ഏജന്‍സികളെ അപേക്ഷിച്ച് മിതമായ നിരക്ക് മാത്രമേ ഇവര്‍ ഈടാക്കുകയുള്ളു. മാത്രവുമല്ല കുടുംബശ്രീ മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവരെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ബന്ധുക്കള്‍ക്ക് ലഭ്യമാകും. വിദേശത്തോ ദൂരസ്ഥലങ്ങളില്‍ ജോലിയുള്ള മക്കള്‍ക്ക് മാതാപിതാക്കളുടെ പരിചരണത്തിലുള്ള ആശങ്ക കുറക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത.് കൂടാതെ ജോലിത്തിരക്ക് മൂലമോ മറ്റ് കാരണങ്ങളാലോ മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്താന്‍ കഴിയാത്തവര്‍ക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍റെ നേതൃത്വത്തില്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലുമായാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് റീന പടിഞ്ഞാറത്തറ, അല്‍ഫോന്‍സ് അമ്പലവയല്‍ എന്നിവര്‍ ഭാരവാഹികളായി മാനേജ്മെന്‍റ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മുഴുവന്‍ അംഗങ്ങള്‍ക്കും ജില്ലാ മിഷന്‍റെ  നേതൃത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. സേവനം ആവശ്യമുള്ളവര്‍ 04936 202033, 9961568934 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *