October 19, 2026

കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് ഗുരുതര പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:

ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടയിൽ   വനം വകുപ്പ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുൽപ്പളളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ രാജു സെബാസ്റ്റ്യൻ (45) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്  മണിയോടെ കേണിച്ചിറ കോളേരി ഇരുകണ്ണിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വച്ച് ആനകളെ തുരത്തുന്നതിനിടെ ആന എടുത്തെറിയുകയായിരുന്നെന്നാണ് പറയുന്നത്. ആക്രമണത്തിൽ രാജുവിന്റെ നട്ടെല്ലിനും കണ്ണിനും പരിക്കേറ്റു. ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു സെബാസ്റ്റ്യനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വയനാട്ടിൽ അടുത്തിടെയായി വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ ദിവസം കാട്ടാനായുടെ ആക്രമണത്തിൽ തിരുനെല്ലിയിൽ സി.പി.എം. നേതാവ് മരിച്ചിരുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *