October 19, 2026

വയനാട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം പടിഞ്ഞാറത്തറയില്‍: സ്വാഗതസംഘം രൂപീകരിച്ചു

0
IMG-20191018-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: നവംബർ മാസം പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടത്തപ്പെടുന്ന വയനാട്‌ റവന്യു ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: രാഹുൽ ഗാന്ധി എംപി, ഒ ആർ കേളു എം എല്‍ എ, ഐ സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് (രക്ഷാധികാരികള്‍), സി കെ ശശീന്ദ്രൻ എം എല്‍ എ (ചെയർമാന്‍), കെ.ബി നസീമ (വർക്കിംഗ് ചെയർ പേഴ്സൺ), എ ദേവകി  (വൈസ് ചെയർപേഴ്സൺ), ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര (ജനറൽ കൺവീനര്‍), ഗോകുൽ കൃഷ്ണൻ, ടി ജെ പുഷ്പവല്ലി, സി പി ആലിസ്, വയനാട് എസ് എസ് എ. ഡി.പി.ഒ (ജോ. കൺവീനർമാര്‍), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി അലക്സാണ്ടർ (ട്രഷറര്‍). പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ -ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ  യുവജന സംഘടനാ പ്രവർത്തകർ, രക്ഷാ കർതൃ സമിതി അംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു….
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *