July 16, 2026

കൽപ്പറ്റയിൽ സ്കൂൾ കുട്ടികൾക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടത് പരിഭ്രാന്തിക്ക് കാരണമായി

0
wayanad-news21.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആദ്യം ഒന്നോ രണ്ടോ കുട്ടികൾക്കാണ് ചൊറിച്ചിൽ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മറ്റ് കുട്ടികൾക്ക് കൂടി ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നൂറോളം കുട്ടികളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. രാവിലെ പത്തരയോടെയാണ് കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് ഒന്നരയോടെയാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കുട്ടികളെ എത്തിച്ചത്. ചൊറിച്ചിലിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്തോ പ്രാണികൾ കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ വൈകിപ്പിച്ചതായി പരാതി ഉയർന്നു. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സ്കൂളിലെത്തിയിരുന്നു. എന്നാൽ കുട്ടികൾക്ക് ചൊറിച്ചിൽ ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വിവരമറിയിച്ചിരുന്നു എന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *