July 16, 2026

സമർപ്പിത ജീവിതത്തിന് “എം.എ ജമാൽ സാഹിബിന്” സ്നേഹാദരം

0
IMG-20191019-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ 60 വർഷത്തോളം സേവനം അനുഷ്ഠിച്ച എം.എ മുഹമ്മദ് ജമാലിന് ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹാദരം എന്ന പേരിൽ കൽപ്പറ്റയിൽ പ്രത്യേകം സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറിൽ   നവംബർ 12 ന് ആദരവ്  പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്ന  ചടങ്ങിൽ ഡോ. ശശി തരൂർ എം.പി മുഖ്യാഥിതിയാവുകയും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്യും  .പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ,ടി.എ അഹമ്മദ് കബീർ എം.എൽ.എ,കെ.എം ഷാജി ,പ്രമുഖ സാഹിത്യകാരന്മാരായ പെരുമാൾ മുരുകൻ,എൻ.പി ഹാഫിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *