July 16, 2026

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സി.പി.എം. നേതാവിന്റെ ബന്ധു മരണാനന്തര ചടങ്ങിനിടെ കുഴഞു വീണ് മരിച്ചു.

0
IMG_20191019_165852.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കാട്ടാനയുടെ  ആക്രമത്തിൽ കൊല്ലപ്പെട്ട മദ്ധ്യവയസ്ക്കന്റെ വീട്ടിൽ വെച്ച്സഹോദരി ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു. ടാക്സി ഡ്രൈവർ കാട്ടിക്കുളം അമ്മാനി സ്വദേശി കാട്ടാമ്പള്ളി മോഹൻ ദാസ് എന്ന കുട്ടച്ചനാണ് (53) മരണപ്പെട്ടത്.
ശനിയാഴ്ച  രാവിലെയാണ് സംഭവം.
കഴിഞ്ഞ 15-ാം തീയ്യതി അപ്പപ്പാറയിലെ സാരംഗ് വീട്ടിൽ മണി (44) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.മണിയുടെ സഹോദരി സുമിത്രയും ഭർത്താവ് മോഹൻദാസും മണിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി മണിയുടെ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കുഴഞ്ഞ് വീണമോഹൻദാസിനെ അപ്പ പാറ പി.എച്ച്.സി യിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു.
ഭാര്യ: സുമിത്ര, മക്കൾ. നിഖിൽ ദാസ് ,നീതു, മരുമക്കൾ.ശ്രീകല, ബിപിനേഷ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *