സി.എച്ച് സെന്റര്‍ സൗജന്യ ഡയാലിസിസ് : ദമാം കെ.എം.സി.സി ഫണ്ട് കൈമാറ്റം നാളെ
കല്‍പ്പറ്റ: വയനാട്ടിലെ നിര്‍ധനരായ കിഡ്‌നി രോഗികളെ സഹായിക്കാന്‍ സി.എച്ച് സെന്റര്‍ വയനാട് നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കൂടുതല്‍ രോഗികള്‍ക്ക് നടത്താന്‍ ദമാം കെ.എം.സി.സി നല്‍കുന്ന ഫണ്ട് കൈമാറ്റ പരിപാടി നാളെ നടക്കുമെന്ന് സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 2.30ന് കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ പയന്തോത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ സി മമ്മുട്ടി, കെ.എം ഷാജി, മുസ്‌ലിംലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, വിവിധ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികള്‍, മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാലീഗ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
' കൂടെ ഹൃദയപൂര്‍വ്വം എല്ലാ മുഖങ്ങളിലും ചിരിപടരട്ടെ' എന്ന പ്രമേയവുമായി ദമാം കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതിയാണ് കിഡ്‌നി രോഗികള്‍ക്കുള്ള ഫണ്ട് ശേഖരണം. സൗജന്യ ഡയാലിസിസ് നല്‍കുകയെന്ന ലക്ഷ്യവുമായാണ് ക്യാമ്പയിന് തുടക്കം കുറിച്ച് സി.എച്ച് സെന്റര്‍ വയനാടിന് 2000 ഡയാലിസിസിനുള്ള ഫണ്ട് കൈമാറ്റമാണ് ഇന്ന് നടക്കുക. നിര്‍ധന രോഗികളെ സഹായിക്കാന്‍ വയനാട് ജില്ലാ പഞ്ചായത്ത് തുടക്കമിട്ട ജീവനം പദ്ധതിയിലേക്കുള്ള ദമാം കെ.എം.സി.സിയുടെ അഞ്ചു ലക്ഷം രൂപയും ഇന്ന് കൈമാറും. ദമാം കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ജില്ലയിലും, ദമാമിലുമായി ചികിത്സാ പദ്ധതിക്കായി 50 ലക്ഷത്തോളം രൂപയും, ഭവന നിര്‍മ്മാണത്തിനായി 25 ലക്ഷവും, പ്രളയ ബാധിതരുടെ സഹായത്തിനായി വയനാട്ടിലും, കുടകിലുമായി 75 ലക്ഷവും ഇതിനകം ചെലവഴിക്കുകയുണ്ടായി. വയനാട്ടിലെ വിവിധ സ്ഥാപനങ്ങളായ വയനാട് മുസ്‌ലിം ഓര്‍ഫനേജ്, ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി തുടങ്ങിയവക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും, പ്രവാസികള്‍ക്ക് ഗള്‍ഫില്‍ നേരിടുന്ന പ്രയാസങ്ങള്‍ ദുരീകരിക്കാനായി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. അബ്ദുല്‍അസീസ് കോറോം, മുഹമ്മദലി വാളാട്, കെ.സി റൗഫ്, സുബൈര്‍ റിപ്പണ്‍, വി.സി നസീര്‍, ജമാല്‍ മീനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ വിദേശത്തും, സ്വദേശത്തുമായി നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റസാഖ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, സലാം നീലിക്കണ്ടി, കെ.കെ ഹനീഫ സംബന്ധിച്ചു.

Leave a Reply