March 19, 2024

പഴശ്ശി സ്മാരക ഗ്രന്ഥാലയം നൂറ്റിയൊന്നാം വാർഷിക ദിനം ആഘോഷിച്ചു

0
1918 ഒക്ടോബർ 18 ന് ആരംഭിച്ച മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, നിരവധി വായനാ വർഷങ്ങളിലെ വൈവിധ്യമേറിയ പ്രവർത്തന മികവിന്റെ നിറവിൽ നൂറ്റിയൊന്നാം വാർഷിക ദിനം ആഘോഷിച്ചു. സമർപ്പണ മനോഭാവത്തോടെയുള്ള നിരവധി വ്യക്തികളുടെ കൂട്ടായ്മയാണ് ഈ ഗ്രന്ഥാലയത്തെ കേരളത്തിലെ ശ്രദ്ധേയമായ ഒരു സാംസ്ക്കാരിക സ്ഥാപനമായി ഉയരാൻ സഹായിച്ചത്.
ആഘോഷ പരിപാടി, മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയത്തിന്റെ ആദ്യകാല ഭാരവാഹികളായിരുന്ന അനിത.വി.കെ., മത്തായി കെ.വി, സിമി .എൻ .എന്നിവരെ, തദവസരത്തിൽ ആദരിച്ചു.മാനന്തവാടി ഗവ യു.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.ടി.സുഗതൻ മാസ്റ്റർ, മുനിസിപ്പാലിറ്റി കൗൺസിലർ പി.വി. ജോർജ് ,ഷാജൻ ജോസ്, എ. അജയകുമാർ , ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി, തുടങ്ങിയവർ സംസാരിച്ചു.
പി.ടി.ജനാർദ്ദനൻ മാസ്റ്റർ, അരുൺ വി.സി, ശ്രീകുമാർ.സി.വി. എന്നിവർ ഗാനങ്ങളാലപിച്ചു. നൂറ്റൊന്ന് ദീപങ്ങൾ തെളിയിച്ച്, ശ്രന്ഥാലയം പ്രവർത്തകർ ദിനാഘോഷം ധന്യമായ അനുഭവമാക്കി മാറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *