July 16, 2026

ഗുണ്ടൽപേട്ടയിൽ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു: റൈഡർ തുഷാറിന് ദാരുണാന്ത്യം.

0
IMG_20191020_173413.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബൈക്ക്  റൈഡിംഗിനിടെ മുപ്പതംഗ  സംഘത്തിലെ യുവാവ് കർണാടക ഗുണ്ടൽപേട്ടയിൽ അപകടത്തിൽ മരിച്ചു. ബത്തേരി ചെതലയം കൂത്തോടിയിൽ ദിവാകരന്റെ മകൻ തുഷാർ (19) ആണ് മരിച്ചത്. കേരള- കർണാടക അതിർത്തിയായ  ഗുണ്ടൽപേട്ട ടൗണിനു സമീപം ഗോപാൽസ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ഊട്ടി റോഡിൽ ഞായാറാഴ്ച ഉച്ചയോടെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുഷാർ ഓടിച്ച ബൈക്ക് രണ്ടായി തകർന്ന് വർ

പ്പെട്ടു. രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ നിന്നാണ് മുപ്പതംഗ സംഘം യാത്ര തിരിച്ചത്. തുഷാർ മീനങ്ങാടിയിൽ വെച്ചാണ് ഇവരോടൊപ്പം  ചേർന്നത്. കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോയിലെ ഡ്രൈവറാണ് ദിവാകരൻ. അമ്മ ബിന്ദു. ഏക മകനാണ് തുഷാർ. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *