April 26, 2024

വയനാട് ആദിവാസി സാക്ഷരത മൂന്നാം ഘട്ട സർവ്വേയ്ക്ക് ആവേശകരമായ തുടക്കം

0
Img 20191020 Wa0132.jpg
സംസ്ഥാന സാക്ഷരത മിഷൻ വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഓരോ ഊരിലെയും നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള ജനകീയ സർവേ ആരംഭിച്ചു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങപ്പള്ളി പഞ്ചായത്ത്‌ ഓടമ്പംപോയ്യിൽ  കോളനിയിൽ . സി.കെ. ശശീന്ദ്രൻ എം.ൽ.എ  കറുപ്പി അമ്മയിൽ നിന്നും സർവ്വേ ഫോം വിവരങ്ങൾ ശേഖരിച്ചുകൊണ്ട്  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം  എ ദേവകി  അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ നാസർ,  സംസ്ഥാന സാക്ഷരത മിഷൻ അസിസ്റ്റന്റ് ഡയറക്റ്റർ സന്ദീപ് ചന്ദ്രൻ, ജില്ലാ സാക്ഷരത മിഷൻ കോർഡിനേറ്റർ നിർമല റേച്ചൽ ജോയ്,  അസിസ്റ്റന്റ് കോർഡിനേറ്റർ ടി.വി.ശ്രീജൻ,  ജാഫർ പി. വി., പഞ്ചായത്ത്‌ കോർഡിനേറ്റർ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ തല ഉദ്ഘാടനങ്ങൾ  മാനന്തവാടിയിൽ തിരുനെല്ലി കുളിർമാവ് കോളനിയിൽ .  ഒ.ആർ. കേളു എം.ൽ. എ യും  ബത്തേരിയിൽ മീനങ്ങാടി നാട്ടുകാണികുന്ന് കോളനിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ലിസ്സി തോമാസും നിർവഹിച്ചു. എല്ലാ പഞ്ചായത്തുകളിലും വാർഡകളിലും ഊരുകളിലും സർവ്വേ ഫോം വിതരണം  നടന്നു.  ജനകീയമായി നടക്കുന്ന സർവ്വേയിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ ഊരിലെയും നിരക്ഷരരെ കണ്ടെത്തുവാൻ ട്രൈബൽ പ്രൊമോട്ടർമാർ ,കുടുംബശ്രീ  ആനിമേറ്റർ കോർഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ,  മെന്റർ അധ്യാപകർ,  മേറ്റ്മാർ , ആശവർക്കർമാർ,  അംഗൻവാടി ടീച്ചർമാർ , ഇൻസ്ട്രക്ടർമാർ,  പേർക്മാർ തുടങ്ങി 3500 ൽ പരം അംഗങ്ങൾ ഉണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ,  പഞ്ചായത്ത്‌ ,  വാർഡ് തല സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 2000 ൽ പരം ഊരുകളിലായി അവശേഷിക്കുന്ന എല്ലാ നിരക്ഷരരെയും സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *