April 19, 2024

ഫെമിനിസം ക്രിയാത്മകമായി അവതരിപ്പിക്കപ്പെടണം: സാദിഖലി തങ്ങള്‍

0
Img 20191020 Wa0273.jpg
കോഴിക്കോട്: സ്‌ത്രൈണതയുടെ നിറഞ്ഞാട്ടം എന്നത് മാറി ഫെമിനിസം ക്രിയാത്മകമായി അവതരിപ്പിക്കപ്പെടണമെന്ന് പാണക്കാട്  സയ്യിദ് സാദിഖലി തങ്ങള്‍.പൈന്‍ ബുക്‌സ് പുറത്തിറക്കിയ ഭോപാലിലെ ബീഗം ഭരണാധികാരികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെ സ്‌ത്രൈണത ആവശ്യമാണ്. അതിഷ്ടപ്പെടാത്തവരാണ് കോര്‍പ്പറേറ്റുകള്‍. ഏറ്റവും വലിയ പുരേഗമനവും ജനാധിപത്യവും സമ്പന്നതയും അവകാശപ്പെടുന്ന അമേരിക്കയില്‍ പോലും ഒരു വനിതാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായില്ല. ഹിലരിയെന്ന സ്ത്രീയെ പരാജയപ്പെടുത്തി ട്രംപെന്ന കോര്‍പ്പറേറ്റ് പ്രതിനിധിയെയാണ് അവര്‍ വിജയിപ്പിച്ചത്. 
 ലോക സമാധാനത്തിന് മാതൃ മനോഭാവത്തിലൂന്നിയ ഭരണം വേണമെന്നും തങ്ങള്‍ പറഞ്ഞു. ഭോപാലിലെ ബീഗം ഭരണാധികാരികളെക്കുറിച്ചുള്ള വായന പുതിയ കാലഘട്ടത്തില്‍ ഏറ്റവും അവശ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി രാമനുണ്ണി അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ കെ.കെ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എല്ലാ ജാതി മതസ്ഥരെയും ഒരേ പോലെ പരിഗണിച്ച അസാമാന്യ പ്രതിഭകളായിരുന്നു ഭോപാലിലെ ബീഗം ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. ഷഹരിയാര്‍ എം. ഖാന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പൈന്‍ ബുക്‌സ് തങ്ങളുടെ ആദ്യ സംരംഭമായി പുറത്തിറക്കിയത്. ബിന്ദു മില്‍ട്ടനാണ് മലയാള പരിഭാഷ നിര്‍വഹിച്ചത്. ചടങ്ങില്‍ എ.സജീവന്‍, സിദ്ദീഖ് ഫൈസി, മില്‍ട്ടന്‍ ഫ്രാന്‍സിസ്, ബിന്ദു മില്‍ട്ടന്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *