August 14, 2026

വയനാടിന് 11 പുതിയ 108 ആംബുലൻസുകൾ ഉടൻ എത്തുമെന്ന് ആരോഗ്യ മന്ത്രി.

0
IMG-20191022-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്  ജില്ലയിലേക്ക് 11 പുതിയ 108 ആംബുലൻസുകൾ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. റോഡപകടങ്ങളും വന്യമൃഗ ആക്രമണങ്ങളും വയനാട്ടിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ആംബുലൻസുകൾ അനുവദിക്കുന്നതെന്നും ഇവ ഉടൻ തന്നെ  ഓടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ചിട്ടുണ്ടന്നും ജില്ലാ ആശുപത്രിയിൽ ഇപ്പോൾ 60 ഡോക്ടർമാർ ഉണ്ടന്നും വയനാട്ടിലും കൂടുതൽ പി.എച്ച്.സി കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ശ്രമം നടന്നു വരികയാണന്നും അവർ കൂട്ടി ചേർത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *