April 25, 2024

വയനാട് മെഡിക്കൽ കോളേജ് ദാനം കിട്ടിയ ഭൂമിയിൽ തന്നെ ആരംഭിക്കണം

0
.
കൽപ്പറ്റ:വയനാട് മെഡിക്കൽ കോളേജ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകിയ മടക്കി മലയിലേ ഭൂമിയിൽ തന്നെ ആരംഭിക്കണമെന്ന് വയനാട് വികസന സമിതി ആവശ്യപ്പെട്ടു.ഇപ്പോൾ ചുണ്ട വില്ലേജിൽ ഏറ്റെടുക്കാൻ പോകുന്ന ഭൂമി ഗാഡ്കിൽ റിപ്പോർട്ടിൽ  അതീവ പാരിസ്ഥിതിക ദുർബല മേഖലയിൽ പെടുന്ന  സ്ഥലമാണ്.അതുകൊണ്ട്  തന്നെ ഭൂമി വില കൊടുത്തു വാങ്ങലല്ലതെ നിർമ്മാണം നടക്കില്ല.പാരിസ്ഥിതിക പഠനം
നടത്താൻ അംഗീകൃത സർക്കാർ ഏജൻസികൾ ഉണ്ടായിരിക്കേ ഒരു സ്വകാര്യ സംഘടനയെ കൊണ്ട് പഠനം നടത്തിച്ചതും ദുരൂഹതയാണ്.ഇതിനു പുറകിൽ കച്ചവടം താൽപര്യം മാത്രമണെന്നും വയനാട് വികസന സമിതി പറഞ്ഞു. ഈ ഭൂമി വാങ്ങുന്ന പണം മതി പരിസ്ഥിതിക്ക്
 ഇണങ്ങുന്ന രീതിയിൽ അഞ്ചു നില കെട്ടിടം നിർമ്മിക്കുന്നതിന്.മടക്കിമലയിൽ  50ഏക്ക ഭൂമി എംകെ ജിനചന്ദ്രൻ കുടുംബ ട്രസ്റ്റ് നൽകിയ ഭൂമിയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടുകയും റോഡ് നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുകയും ചെയ്തു.തുടർന്ന് വന്ന ഇടത് സർക്കാർ നിർമ്മാണം പ്രവർത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിലും നടത്തി.ഭൂമിയിൽ നിന്ന് തുടർന്ന് ലോഡ് കണക്കിന് മണ്ണും കല്ലും ഒരു നിയമവും പാലിക്കതേ കടത്തി കൊണ്ട് പോയി.ഭൂമിയിലെ കാപ്പി മോഷണം പതിവ് കാഴ്ചയായിരുന്നു ഇതിലോന്നും ഒരു നടപടിയും ഇതുവരെ അധികാരികൾ സ്വീകരിച്ചില്ല.ഈ വിഷയങ്ങളിലെല്ലാം പ്രതികരിച്ചതും കേസ് നൽകിയതും വയനാട് വികസന സമിതി മാത്രമായിരുന്നു.
മെഡിക്കൽ കോളേജിനായി രൂപപ്പെടുന്ന ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും വയനാട് വികസന സമിതി പ്രസിഡന്റ് സാലി റാട്ടക്കെല്ലി,ജനറൽ സെക്രട്ടറി പി പി ഷൈജൽ എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *