May 6, 2024

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത് ജനവിരുദ്ധ നടപടികള്‍ മാത്രം: എന്‍ ഡി അപ്പച്ചന്‍

0
01.jpg
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ടെലഫോണ്‍ എക്സ്ചേഞ്ച് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ടെലഫോണ്‍ എക്സ്ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇത്രയും നാളായിട്ടും കര്‍ഷകരെ സഹായിക്കുന്ന വിധത്തില്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കാതെ ജപ്തിഭീഷണിയും നടപടിയും വന്നുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഏതാണ്ട് ഇരുപതോളം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പതിനായിരക്കണക്കിന് കോടി രൂപ ലാഭം കിട്ടുന്ന വിധത്തില്‍ അനുകൂലമായ തീരുമാനങ്ങളാണ് എടുത്തത്. ചെറുകിട വ്യാപാരികളടക്കമുള്ളവരെ ജി എസ് ടിയുടെ പേരില്‍ പിടിച്ചുപറി നടത്തിക്കൊണ്ടിരിക്കുകയാണ്. 2019-ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൃത്രിമത്തത്തിലൂടെ നേടിയ വിജയമാണെന്ന് ഏറ്റവുമൊടുവില്‍ ഹരിയാനയിലും, മഹാരാഷ്ട്രയിലും നടന്ന സംഭവങ്ങളിലൂടെ വ്യക്തമാകുകയാണ്. കോണ്‍ഗ്രസ് 62 വര്‍ഷക്കാലം കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ ഭരണഘടനപ്രകാരം സ്വതന്ത്ര അധികാരമുള്ള സുപ്രീംകോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നീതി ആയോഗ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെല്ലാം സ്വതന്ത്ര അധികാരമുള്ള സ്ഥാപനങ്ങളായിരുന്നു. ഒരു കാലഘട്ടത്തിലും ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. കൂടാതെ റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി വെച്ച തുക സര്‍ക്കാര്‍ ഏറ്റെടുത്തു. മുപ്പതിനായിരം കോടി രൂപ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായി രാജ്യമിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തികപ്രതിസന്ധി മറികടക്കാനുതകുന്ന ഒന്നും ചെയ്യാന്‍ മോദി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തേക്ക് വരികയാണെങ്കില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കേസില്‍ അകപ്പെടുമെന്ന് ഭയന്ന് മോദിയുടെ പാത പിന്തുണടര്‍ന്നാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. പുത്തുമലയിലും, കവളപ്പാറയിലും നിരവധി പേരുടെ ജീവന്‍ നഷ്ടമായിട്ടും ഇവിടങ്ങളില്‍ പതിനായിരം രൂപ പോലും വിതരണം ചെയ്തില്ല. മേപ്പാടിയിലെ ജനങ്ങളെ കബളിപ്പിക്കാന്‍ അദാലത്ത് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചതല്ലാതെ ഒന്നും നല്‍കിയില്ല. വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നരവര്‍ഷം പിന്നിട്ട എല്‍ ഡി എഫ് സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍മ്മാണമേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി പി ആലി അധ്യക്ഷനായിരുന്നു. എം എ ജോസഫ്, കെ വി പോക്കര്‍ഹാജി, പി കെ അനില്‍കുമാര്‍, ടി ജെ ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍, ബിനുതോമസ്, ജി വിജയമ്മ ടീച്ചര്‍, പി കെ കുഞ്ഞിമൊയ്തീന്‍, നജീബ് കരണി, ഉഷ തമ്പി, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, വേണുമാഷ്, ജോയി തൊട്ടിത്തറ, ബി സുരേഷ്ബാബു, ആര്‍ ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, അമല്‍ ജോയി, വി ഇ ഷംസുദ്ദീന്‍, സുകുമാരന്‍ എന്‍ കെ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *