July 16, 2026

മാംസ വില്‍പ്പന : മാനന്തവാടിയിൽ മൂന്ന് കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ പരിധിയില്‍ എരുമത്തെരുവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മൂന്ന് അനധികൃത മാസ വില്‍പന കടകളും അടച്ചുപൂട്ടാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പഴകിയ മാട്ടിറച്ചി പിടികൂടിയ എരുമത്തെരുവ് മാരുതി തിയേറ്റിന് സമീപത്തെ രണ്ട് കടകളും, താല്‍ക്കാലിക മത്സ്യ മാംസ മാര്‍ക്കറ്റിലെ ഒരു കടയുമാണ് നഗരസഭ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമവിരുദ്ധവും,പൊതുജനാരോഗ്യത്തിന് ഹാനികരവുമായ രീതിയില്‍ മാംസകച്ചവടം നടത്തിയതിനെതിരെ നോട്ടീസ് നല്‍കിയശേഷം വില്‍പ്പനക്കാരില്‍ നിന്നും മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് തുടര്‍ നടപടി. ബുധനാഴ്ച രാവിലെ പ്രസ്തുത കടകളില്‍ നിന്നും അര ക്വിന്റല്‍ പഴകിയ മാട്ടിറച്ചി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *