April 27, 2024

പച്ചപ്പ് : ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

0

കല്‍പ്പറ്റ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി പച്ചപ്പ് പദ്ധതി  ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതമാക്കുന്നു. കൃഷിയിടങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന  പദ്ധതികള്‍ മണ്ഡലത്തിലെ മുഴുവന്‍  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലേക്കും വ്യാപിപ്പിക്കും. കര്‍ഷക ക്ഷേമ വകുപ്പിനെയും തൊഴിലുറപ്പ് പദ്ധതിയെയും ഉപയോഗപ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ക്ക് പച്ചപ്പ് യോഗത്തില്‍ തീരുമാനമായി. ജലസേചന സൗകര്യം ലഭ്യമാകാത്ത കൃഷിയിടങ്ങളില്‍ തുള്ളിനന സംവിധാനം ഒരുക്കും. കാരാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികള്‍ ഇതിനായി ഉപയോഗപ്പെടുത്തും. കൃഷിയിടങ്ങളിലെ മണ്ണൊലിപ്പ് തടയാന്‍ കയര്‍ ഭൂവസത്ര വിതാനം വ്യാപിപ്പിക്കും. ചെരിവുളള കൃഷിയിടങ്ങള്‍ കണ്ടെത്താനും പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമായിരിക്കും  ഭൂവസ്ത്ര സംവിധാനങ്ങള്‍ എവിടെയാക്കെ വേണമെന്ന് തീരുമാനിക്കുക. കാര്‍ഷിക മേഖലയിലെ സമഗ്ര പദ്ധതികള്‍ നടപ്പാക്കാന്‍ വിശദമായ പ്രോജക്ട് തയ്യാറാക്കാന്‍ കൃഷി അസി.ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഒക്‌ടോബര്‍ 31 നകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കണം. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി കല്‍പ്പറ്റ മണ്‌ലത്തില്‍ മുഴുവന്‍ നടപ്പാക്കും. ജൈവിക പരിചരണത്തിലൂടെയും നിയന്ത്രണത്തിലൂടെയും കാര്‍ഷിക മേഖലയുടെ പുത്തനണര്‍വ്വിന് ഇത് സഹായമാകും. 
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, പച്ചപ്പ് നോഡല്‍ ഓഫീസര്‍ പി.യു.ദാസ്, പച്ചപ്പ് കോര്‍ഡിനേറ്റര്‍ കെ.ശിവദാസ് എന്നിവര്‍ സംസാരിച്ചു. കയര്‍ ജിയോ ടെക്‌നീഷ്യന്‍ എ.ജി.മോഹനന്‍, അജിത്ത് ടോമി എന്നിവര്‍ ഭൂവസത്ര വിദാനം, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നീ വിഷയങ്ങളില്‍ പദ്ധതി വശദീകരണം നടത്തി. ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *