April 26, 2026

കേരള എൻജിഒ യൂണിയൻ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം ശ്രദ്ധേയമായി.

0
IMG_20191027_175608.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള എൻജിഒ യൂണിയൻ ജീവനക്കാർക്കായി സംഘടിപ്പിച്ച   ജില്ലാതല കലോത്സവം  ആവേശം നിറഞ്ഞ കലാപ്രകടനങ്ങൾക്കൊണ്ട് വേറിട്ട കാഴ്ച്ചയായി. കൽപ്പറ്റ നഗരസഭാ ടൗൺ ഹാളിൽ നടത്തിയ കലോത്സവം സി കെ ശശീന്ദ്രൻ എംഎൽ എ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആനന്ദൻ അധ്യക്ഷത വഹിച്ചു. നൂറോളം കലാപ്രതിഭകളാണ്  കലോത്സവത്തിൽ  പങ്കെടുക്കാനെത്തിയത്. എൻജിഒ യൂണിയൻ   കലാവേദിയായ ഗ്രാന്മയുടെ നേതൃത്വത്തിലായിരുന്നു കലോത്സവം സംഘടിപ്പിച്ചത്. ഓഫീസുകളിലെ തിരക്കുകളിൽപ്പെട്ട് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം
ലഭിക്കാത്ത ഉദ്യോർത്ഥർക്ക് വലിയ വേദിയാണിത്.     
സ്റ്റേജിതര മത്സരങ്ങളായ
ജലചായം, കാർട്ടൂൺ, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളും  സ്റ്റേജ് മത്സരങ്ങളായ  ലളിത ഗാനം, കവിതാപാരായണം, മാപ്പിള പാട്ട് , മോണോ ആക്റ്റ്, മിമിക്രി, നാടൻപാട്ട്, ചെണ്ട, തബല, മൃദംഗം, ഓടക്കുഴൽ, വയലിൻ  തുടങ്ങിയ മത്സരയിനങ്ങൾ ജനമനസ്സുകളിൽ കോരിതരിപ്പിച്ചു. ജനപ്രിയമത്സരങ്ങൾ ആവേശത്തോടെ     പങ്കെടുക്കുന്നതിനായി നിരവധി പേരാണ് ഇവിടെ വന്നെത്തിയത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ നവംബർ പത്താം തീയതി  തിരുവല്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *