April 26, 2026

വിജയഭേരി അധ്യാപക പരിശീലനം നടത്തി

0
IMG-20191026-WA0455.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വയനാട് ജില്ലാ പഞ്ചായത്ത് പത്താം ക്ലാസ്സ് പൊതു പരീക്ഷക്ക് മുന്നോടിയായി  നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനത്തിന് മോട്ടിവേഷണല്‍ ട്രെയിനര്‍   ഷിബു കുറുമ്പേമഠം നേതൃത്വം നല്‍കി. 
പി.ടി.എ പ്രസിഡണ്ട്  മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സെഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമ  മുഖ്യാതിഥിയായി. മദര്‍ പി.ടി.എ പ്രസിഡണ്ട്  റംല വട്ടക്കണ്ടി, അധ്യാപകരായ   ബിജു,  ശ്രീജേഷ് ബി.നായര്‍,  ദീപ്തി വിനോദ്, ഷിനു,  സിന്ധുകുമാരി,  ഷീന,  സിന്ധു.പി, ഹേമലത എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക  ഷാലമ്മ ജോസഫ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട്  മോയിന്‍ നന്ദിയും അര്‍പ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *