April 26, 2026

പുനരന്വേഷണം വേണം : വാളയാറിലെ പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം: പി.കെ ജയലക്ഷ്മി

0
By ന്യൂസ് വയനാട് ബ്യൂറോ
പുനരന്വേഷണം വേണം : വാളയാറിലെ പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം:  പി.കെ ജയലക്'ഷ്മി.

കൽപ്പറ്റ:  വാളയാര്‍ പീഡനക്കേസില്‍  സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കണമെന്നും മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുൻ മന്ത്രിയും എ.ഐ. സി.സി.അംഗവുമായ  പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.     പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം.. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് ജനങ്ങൾ സംശയിക്കുന്നു -. പ്രതികള്‍ക്ക് ഉയര്‍ന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ജയലക്ഷ്മി  ആവശ്യപ്പെട്ടു. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയുണ്ടാകണം. കേരള പൊലീസിന്റെ  അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് കോൺഗ്രസ് നിലപാട്.  .

കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രതിക്ക്   വേണ്ടി ഹാജരായ അഭിഭാഷകനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ശരിയായില്ലന്ന് ജയലക്ഷ്മി പറഞ്ഞു.രണ്ട് കുട്ടികളെ നഷ്ടപ്പെട്ട അമ്മയുടെ വേദന കേരള ജനതയുടെ നൊമ്പരമായി അവശേഷിക്കും. മനസ്സാക്ഷി ഉള്ള ആർക്കും ഈ വേദന കണ്ടില്ലന്ന് നടിക്കാനാകില്ലന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *