May 6, 2024

തൊവരിമല ഭൂസമരം: മഹാ ധർണ്ണ തുടരുന്നു

0
Img 20191029 Wa0353.jpg
     
കല്പറ്റ: വിദേശ ശക്തികൾ ഇന്ത്യയിൽ നടപ്പാക്കിയ ഭൂ നയം തന്നെയാണ് | സ്വതന്ത്ര ഭാരതത്തിലും ഭരണാധികാരികൾ നടപ്പിലാക്കുന്നതെന്ന് സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ പോളിറ്റ് ബ്യൂറോ മെമ്പർ ഡോ: പി.ജെ. ജെയിംസ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കാരുടെ കാലത്ത് തോട്ടം കുത്തകകൾ കൈയടക്കി വെച്ച  ആയിരകണക്കിന് ഏക്കർ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തിരുന്നുവെങ്കിൽ ആദിവാസികൾ വീടിന്റെ തറ മാന്തി ശവം മറവ് ചെയ്യേണ്ട ഗതി വരില്ലായിരുന്നു. പിണറായി വിജയൻ സർക്കാർ ഭൂ കുത്തകകളോടപ്പമാണ്. അതു കൊണ്ടാണ്  ആറ് മാസമായി സമരം നടത്തുന്ന തൊവരിമല ഭൂ സമരത്തെ അവഗണിക്കുന്നത്. 
      കലക്ടറേറ്റ് പടിക്കൽ ആദിവാസികളും, ഭൂ രഹിതരും നടത്തുന്ന മഹാ ധർണ്ണയുടെ ഭാഗമായി നടന്ന " ഹാരിസണും നിയമ വിരുദ്ധ ഭൂ ഉടമസ്ഥതയും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ: പി.ജെ. ജെയിസ് . തുടർന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ: പി.എ.പൗരൻ , കെ.കെ.ജിൻഷു, കെ.കെ. സുരേന്ദ്രൻ, പി.എ.പ്രേം ബാബു ,ഇ.പി. അനിൽ, എം.ബി.ജയഘോഷ്, വി.എ. ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. 
       വിവിധ ഊരുകളിൽ നിന്നും വന്ന ആദിവാസികൾ രാത്രിയും പകലുമായി പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിച്ചു. നാളെ ( ഒക്ടോ: 30) ന് ധർണ്ണ അവസാനിക്കും. നാളത്തെ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ രാഷ്ടീയ നേതാക്കളും  ആക്റ്റിവിസ്റ്റുകളും, സാംസ്കാരിക നായകരും പങ്കെടുക്കും. ?വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *