April 26, 2024

മോട്ടോർ വാഹന വകുപ്പ് മോട്ടോർ തൊഴിലാളികളെ പീഡിപ്പിച്ചാൽ ഐ.എൻ.ടി.യു.സി. ശക്തമായി ചെറുക്കും

0

കൽപ്പറ്റ: ജില്ലയിൽ നാളെ മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയിൽ മോട്ടോർ തൊഴിലാളികളെ അകാരണമായി പീഡിപ്പിച്ചാൽ  ഐ.എൻ.ടി.യു.സി. ശക്തമായി റോഡിൽ തടയും. ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ഒരു വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കും ജില്ലയിൽ ഓട്ടമില്ലാത്ത അവസ്ഥയാണ്. പൊതു വാഹനങ്ങൾ രാവിലെ സ്റ്റാന്റിൽ വന്നാൽ ഒരു ഓട്ടവുമില്ലാതെ തിരിച്ചു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈസാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് തൊഴിലാളികളെ പീഡിപ്പിക്കരുത് എന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി. വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗിരിഷ് കൽപ്പറ്റ, ജനറൽ സെക്രട്ടറി ഉമ്മർ കണ്ടാട്ടിൽ, മണി പാമ്പനാൽ, കെ.എം. വർഗ്ഗിസ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *