July 16, 2026

വാളയാർ സംഭവം: മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് ഐ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
IMG-20191030-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
വാളയാർ സംഭവം
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് ഐ കമ്മിററി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
     9, 13, ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പിഡനത്തിനിടയാക്കി മരണത്തിലേക്ക് നയിച്ച കേരള പോലിസിനും പ്രോസിക്യൂഷനും സർക്കാറിനുമെതിരെ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ്  കമ്മിററിയുടെ നേതൃത്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു 
കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കുമെന്നും ശിക്ഷിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല.
കുട്ടികളെ സംരക്ഷിക്കാൻ ചുമതലപ്പെട്ടെയാൾ തന്നെ കുട്ടികളെ മരണത്തിലേക്ക് നയിച്ച നാരാധ മൻമാരുടെ വക്കാലത്ത് ഏറെ റടുത്തു പ്രതികൾക്ക് വേണ്ടി ഹാജരായി. അടിസ്ഥാനപരമായ തെളിവുകൾ പോലും ശേഖരിക്കാതെ പോലിസ് രാഷ്ട്രീയ സ്വാധിനമുള്ള പ്രതികളുമായി ഒത്തുകളിച്ചു
സ്വന്തം മകളെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്ന് ഒരു അമ്മ മൊഴി നൽകിയിട്ടും കോടതി അതൊന്നും കേട്ടില്ല. പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റിക്കുമ്പോഴും ബന്ധപ്പെട്ടെ അധികാരികൾ കണ്ണടിച്ചിരുന്നു. കേരളത്തിന്റെ മന:സാക്ഷി ഈ കാട്ടാള  നീതിക്കെതിരെ  പ്രതിഷേധിക്കണമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അവാശ്യപ്പെട്ടു
പി.കെ ജയലക്ഷ്മി  എം.ജി ബിജു, അഡ്വ: 'ശ്രീകാന്ത് പട്ടയൻ, എ.പ്രഭാകരൻ മാസ്റ്റർ 'എം.വേണുഗോപാൽ.പി.വി. ജോർജ്ജ്',ഏക്കണ്ടി മൊയതുട്ടി, ടി.എ.' റെജി എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *