July 16, 2026

‘ഓര്‍മയിലെ ഓത്തുപ്പള്ളി’ അന്‍സാരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഗമം മാതൃസംഗമം നടത്തി

0
hudavi.jpg
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: ഡിസംബര്‍ 26ന് 'ഓര്‍മയിലെ ഓത്തുപ്പള്ളി' അന്‍സാരിയ്യ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ശരീഫ് ഹുസൈന്‍ ഹുദവി നിര്‍വഹിച്ചു. അസീസ് ഹാജി കോട്ടേക്കാരന്‍ അധ്യക്ഷനായ ചടങ്ങില്‍ ഷുഹൈബ് വാഫി മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കണ്‍വീനര്‍ ഷാജി കോരന്‍കുന്നന്‍ സ്വാഗതവും വി.പി സലീം നന്ദിയും പറഞ്ഞു. പി.ടി അഷ്‌റഫ് ഹാജി, ഷൈജല്‍ കുന്നത്ത്, തല്‍ഹത്ത് ഇടത്തില്‍, സഹറത്ത് പത്തായക്കോടന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *