തൊവരിമല സമരം ശക്തമായി മുന്നോട്ട് നീങ്ങുമെന്ന പ്രഖ്യാപനത്തോടെ മഹാ ധർണ്ണ സമാപിച്ചു
.
കല്പറ്റ: ആറ് മാസമായി തുടരുന്ന തൊവരിമല ഭൂസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കൽ മൂന്ന് ദിവസമായി നടത്തിയ രാപ്പകൽ മഹാ ധർണ്ണ സമാപിച്ചു.
ധർണ്ണയുടെ ഭാഗമായി വിവിധ സംഘടനകളുടെയും, ആക്ടീവിസ്റ്റ്കളുടെയും ഐക്യദാർഡ്യ സമ്മേളനം നടന്നു. ഐക്യദാർഡ്യ സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരനും ,ഇടതു പക്ഷ ചിന്തകനുമായ ഡോ: ആസാദ് ആമുഖ പ്രഭാഷണം നടത്തി.
കേരളത്തിലെ ഭൂ ബന്ധങ്ങൾ പൊളിച്ചെഴുതേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി സർക്കാർ കോർപ്പറേറ്റുകളുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. അത് കൊണ്ടാണ് തൊവരിമല ഭൂസമരത്തെ അവഗണിക്കുന്നത്. ഇടതുപക്ഷ പാരമ്പര്യം ഈ സർക്കാർ കൈയൊഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഏറ്റുമുട്ടൽ കൊലപാതകമെന്ന പേരിൽ മനുഷ്യരെ വെടിവെച്ച് കൊല്ലുന്നത്. അസാദ് വിശദീകരിച്ചു.
ആദിവാസി നേതാവായ വെളുക്ക മൂപ്പൻ, ആർ.എം.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി.പ്രകാശൻ, എസ്.ബാബുജി, കെ.സഹദേവൻ, ബൽക്കീസ് ബാനു, എം.കെ. രാജപ്പൻ, നിഷ അപ്പാട്ട്, ഷെറിൽ, വീരജ് കിഴക്കൻ തുരുത്തി, തുടങ്ങിയവർ സംസാരിച്ചു. ഡോ : കെ.എൻ. അജോയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി. വേണു സ്വാഗതം പറഞ്ഞു.
വൈകിട്ട് നടന്ന സമാപന സമ്മേളനം സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു




Leave a Reply