July 16, 2026

ഗ്രാമകുനി കോളനിയില്‍ അരിയും പലവ്യഞ്ജനങ്ങളും വസ്ത്രവും വിതരണം ചെയ്തു

0
eb381bc0-6c35-4557-bf7f-ce6f1c2f1f47.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷിന്റെ
ജന്മദിനാഘോഷത്തോടനുബന്ധിച്ച് ശിഷ്യര്‍ ഗ്രാമകുനി ആദിവാസികോളനിയില്‍
അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം
ചെയ്തു. സുന്ദരന്‍ വൈദിക് അധ്യക്ഷത വഹിച്ച ചടങ്ങ് കാശ്യപ വേദ റിസര്‍ച്ച്
ഫൗണ്ടേഷന്‍ ഡയറക്ടര്‍ വിപിന്‍ ആര്യ ഉദ്ഘാടനം ചെയ്തു. രാജീവ് മേനോന്‍
സ്വാഗതവും സാമൂഹ്യപ്രവര്‍ത്തകയായ എല്‍സമ്മ നമസ്‌കാരവും പറഞ്ഞു. വിനീത
രാജീവ്, മാളവിക രാജീവ്, സതി, സുഭാഷിണി, കിഷോര്‍, അനിത കിഷോര്‍,
സത്യപാലന്‍, എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *