July 16, 2026

കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ജ്വാല തെളിയിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വാളയാറിലെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും, ഇനിയൊരു വാളയാർ ആവർത്തിക്കാത്ത തരത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ജ്വാല തെളിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ടി ഷാജി, വി.മനോജ്, വി.ആർ ജയപ്രകാശ്, ടി.അജിത്ത്കുമാർ, ആർ പി നളിനി, ഗ്ലോറിൻ സെക്വീര, എം.ജി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ലൈജു ചാക്കോ, ബൈജു എം എ, അഭിജിത്ത് സി.ആർ, സിനീഷ് ജോസഫ്, ബിജു കെ.ജെ, രാകേഷ് എം.എസ്, കേശവൻ നായർ, ഗ്രഹൻ പി തോമസ്, പരമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *