July 16, 2026

ഭൂമിയുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് 1973 കാലഘട്ടത്തിനു ശേഷം ആരംഭിച്ച മിച്ചഭൂമി കേസുകളില്‍ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഒഴിവു നല്‍കി ഉത്തരവായ ഭൂമികളുടെ സര്‍വെ നമ്പര്‍ തിരിച്ചുള്ള വിവരം ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചു. ഡാറ്റാ ബാങ്ക് താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും പരിശോധനക്കായി ലഭിക്കും.  ഇനി മുതല്‍ ഭൂമി ഏതെങ്കിലും മിച്ചഭൂമി കേസുകളില്‍ ഉള്‍പ്പെട്ടതാണോ എന്ന് പരിശോധിക്കാന്‍ വില്ലേജ് ഓഫീസുകളെ സമീപിച്ചാല്‍ മതി. ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒഴിവു നല്‍കിയ ഭൂമി തരംമാറ്റുന്നത് വിലക്കിയിരിക്കുന്നതും അപ്രകാരം ചെയ്തത് പിന്നീട് കണ്ടെത്തിയാല്‍ ഭൂമി മിച്ചഭൂമിയായി മാറുന്നതും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമാണെന്നും സബ് കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *