November 9, 2026

വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


ഗവ. സെക്രട്ടേറിയറ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ മൂന്നിന് ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍. പി., യു. പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കും. 11 മണി മുതലാണ് മത്സരം. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 12നും മത്സരം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. വരയ്ക്കാനുള്ള മറ്റു സാമഗ്രികള്‍ കൊണ്ടുവരണം. മത്സരാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഫോണ്‍: 9946105965, 9447607360.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *