July 15, 2026

കാട്ടിച്ചിറക്കൽ നവീകരിച്ച പള്ളി ഉദ്ഘാടനം നാളെ: സ്ത്രീകൾക്കും സർവ്വ മതസ്ഥർക്കും പള്ളിയിൽ പ്രവേശനം.

0
IMG-20191029-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി.പുനർ നിർമ്മിച്ച കെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉൽഘാടനം നാളെ (വ്യാഴം) നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇരുനൂറ്റി അൻപത് വർഷത്തിലേറെ ചരിത്രപ്രാധാന്യമുള്ള കാട്ടിച്ചിറക്കൽ മഖാമിനോട് ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണ് പുനർ നിർമ്മിച്ചത്
ജാതിമത ഭേദമന്യേ എല്ലാവരുടെയും ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കാട്ടിച്ചിറക്കലിൽ 1972 ൽ നിർമ്മിച്ച പള്ളി പൊളിച്ചാണ് രണ്ടായിരത്തിലേറെ പേർക്ക് ഒരു മിച്ച് നിസ്ക്കരിക്കാനുള്ള പള്ളി നിർമ്മിച്ചിട്ടുള്ളത്.
ഇന്ന് (ബുധൻ) രാവിലെ 11 മണി മുതൽ പള്ളിയിൽ വനിതകൾക്ക് സന്ദർശനം അനുവദിച്ചു..
വ്യാഴാഴ്ച എല്ലാ വിഭാഗം മതസ്ഥർക്കും സന്ദർശനം അനുവദിക്കും.
വ്യാഴാഴ്ച അസർ നിസ്ക്കാക്കാരത്തിന് നേതൃത്വം നൽകി കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പള്ളി ഉൽഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി, കെ.ആറ്റക്കോയ തങ്ങൾ, വി.മൂസ്സക്കോയ മുസ്ല്യാർ, കെ.ടി.ഹംസമുസ്ല്യാല്യാർ, എസ്.ദാരിമി, പി.ഹസ്സൻ ഉസ്താദ് ,
ഒ.ആർ.കേളു.എം.എൽ.എ.സി.മമ്മൂട്ടി എം.എൽ.എ.എന്നിവർ സംബന്ധിക്കും. രാത്രി ഏഴര
മണിക്ക് നടത്തപ്പെടുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.
മുസ്തതഫ ഹുദുവി ആക്കോട് പ്രഭാഷണം നടത്തും
രാത്രി ഒമ്പത് മണിക്ക് നടത്തപ്പെടുന്ന ദിക്റ് ദുആ മജ്ലിസിന് ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ല്യാർ നേതൃത്വം നൽകും.
നവമ്പർ ഒന്നിന് (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് ജുമഅനിസ്ക്കാരത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഒന്നര മണിക്ക് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ, കൂളിവയൽ സൈൻ ഡയറക്ടർ റാഷിദ് ഗസ്സാലി, കെ.ആറ്റക്കോയ തങ്ങൾ, വി.മൂസ്സക്കോയ മുസ്ല്യാർ, കെ.ടി.ഹംസമുസ്ല്യാല്യാർ, എസ്.ദാരിമി, പി.ഹസ്സൻ ഉസ്താദ് ,
ഒ.ആർ.കേളു.എം.എൽ.എ.സി.മമ്മൂട്ടി എം.എൽ.എ.എന്നിവർ സംബന്ധിക്കും. രാത്രി ഏഴര
മണിക്ക് നടത്തപ്പെടുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.
മുസ്തതഫ ഹുദുവി ആക്കോട് പ്രഭാഷണം നടത്തും
രാത്രി ഒമ്പത് മണിക്ക് നടത്തപ്പെടുന്ന ദിക്റ് ദുആ മജ്ലിസിന് ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ല്യാർ നേതൃത്വം നൽകും.
നവമ്പർ ഒന്നിന് (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് ജുമഅനിസ്ക്കാരത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഒന്നര മണിക്ക് ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ പ്രസിഡണ്ട് കാഴ്ചാങ്കണ്ടി ഹംസ ഹാജി, ജനറൽ സിക്രട്ടറി അത്തിലൻ ഇബ്രാഹിം, ജോ. സിക്രട്ടറി നിസാർ കമ്പ, സി.അബ്ബാസ്, മൂസ്സ അണിയാരത്ത് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *