April 26, 2024

മെഡിക്കല്‍ കോളേജ് പ്രവൃത്തി ഉടന്‍ ആരംഭിക്കണം: പാലിയേറ്റീവ് കോര്‍ഡിനേഷന്‍ കമ്മിറ്റി

0
Img 20191030 Wa0340.jpg
കല്‍പ്പറ്റ: സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ അഭാവം കൊണ്ട് വയനാട്ടിലെ രോഗികളുടെ മരണ നിരക്ക് കൂടുകയാണ്. ആയത് കൊണ്ട് സര്‍വ്വ സജ്ജീകരണങ്ങളോടെ എത്രയും പെട്ടെന്ന് ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ തല പെയിന്‍ & പാലിയേറ്റീവ് വളണ്ടിയേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അഭാവം ചികിത്സാ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഹൃദ്രോഗികളും വാഹനാപകടത്തില്‍പെടുന്നവരും മറ്റ് അപകടങ്ങളില്‍പ്പെടുന്നവരൊക്കെ യഥാസമയത്ത് കൃത്യമായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നത് നിത്യ സംഭവമാകുകയാണ്. കണ്‍വെന്‍ഷനില്‍ ജില്ലാ എക്സികൂട്ടീവ് അംഗങ്ങള്‍, പ്രൈമറി-സെക്കണ്ടറി തലങ്ങളിലെ യൂണിറ്റ് പ്രതിനിധികളും സംബന്ധിച്ചു. ജില്ലാ ചെയര്‍മാന്‍ അസൈനാര്‍ പനമരം അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ സ്മിത, ഷപ്പേർഡ് മാനന്തവാടി, ജിതേഷ് ബത്തേരി, ഷമീം പാറക്കണ്ടി, കെ ടി കുഞ്ഞബ്ദുള്ള, ദേവദാസ് വൈത്തിരി, നൗഷാദ് കല്പറ്റ, ജയലളിത ബത്തേരി, ബഷീർ നൂൽപുഴ, യഹ്ക്കൂബ്
മേപ്പാടി, രാജൻ, ആനന്ദ്, നാസർ പുല്പള്ളി, റഫീഖ് പൊരുന്നനൂർ, രവീന്ദ്രൻ പേര്യ, ജോൺ പൊഴുതന, ശാന്തി അനില്‍, അനില്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എം വേലായുധന്‍ സ്വാഗതവും ട്രഷറര്‍ മനോജ് പനമരം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *