April 28, 2024

മീനങ്ങാടി ഗവൺമെന്റ് ഹൈസ് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനെരുങ്ങുന്നു

0
Img 20191030 Wa0417.jpg
മീനങ്ങാടി:
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി  മീനങ്ങാടി  ഗവൺമെന്റ് ഹൈസ് സ്കൂളിന്റെ
പുതിയതായി നിർമ്മിച്ച കെട്ടിടം  ഉദ്ഘാടനത്തിനെരുങ്ങുന്നു. കെട്ടിട നിർമ്മാണത്തിനായി 7.84 കോടി രൂപയാണ്  വിനിയോഗിക്കുന്നത്. ഇതിൽ പ്രധാന കെട്ടിട സമുച്ഛയത്തിന് സർക്കാരിൽ നിന്നും 5 കോടി രൂപയും  അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്കായി  2.84 കോടി രൂപ ഇതര സ്രോതസുകളുടെ സമാഹര ണത്തേടെയുമാണ് പൂർത്തിയാക്കുക. അന്താരാഷ്ട്ര വിദ്യാലയ നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.  ഡൈനിംങ് ഹാൾ, ഓഡിറ്റോറിയം,  ഹയർ സെക്കണ്ടറി ലാബ്, സംസ് & സെപ്റ്റിക് ടാങ്ക്, ടോയ്ലറ്റ് ബ്ലോക്ക്, ചുറ്റുമതിൽ എന്നിവയാണ് ഈ ഫണ്ടിൽ നിർമ്മിക്കുന്നത്. അഞ്ചാം ക്ലാസു മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 2438 വിദ്യാർത്ഥികൾക്കാവശ്യമായ ടോയ്ലറ്റ് സംവിധാനവും ഇതിൽ സഞ്ജീകരിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *