April 28, 2024

മാർക്കറ്റ് തുറക്കാൻ കഴിവില്ലെങ്കിൽ മാനന്തവാടി നഗരസഭാ ചെയർമാൻ രാജിവെയ്ക്കണം:, കോൺഗ്രസ്.

0
Img 20191031 Wa0040.jpg
മാനന്തവാടി നഗരസഭയുടെ കെടുകാര്യസ്ഥത മൂലം പൂട്ടിക്കിടക്കുന്ന മത്സ്യ-മാംസ മാർക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമത്തെരിവ് മാർക്കറ്റിനു സമീപം പ്രതിഷേധ സംഗമം നടത്തി.
കഴിഞ്ഞ 8 മാസമായി പൂട്ടിയ മാർക്കറ്റ് തുറക്കാൻ കഴിയാത്ത കഴിവ്കെട്ട  ഭരണ സമിതി ചെയർമാനും അംഗങ്ങളും രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.നിർമ്മാണം നിർത്തിവച്ച് മാർക്കറ്റ് പൂട്ടി  സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ മത്സ്യ-മാംസ ഉല്പന്നങ്ങൾ വലിയ വിലക്ക് വില്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
തൊഴിലാളി സംരക്ഷകരെന്ന് സ്വയം അഭിമാനം കൊള്ളുന്ന ഇടതുപക്ഷതൊഴിലാളി യുണിയൻ നേതാക്കൾക്ക് അല്പമെങ്കിലും തൊഴിലാളികളോട് കൂറും ആത്മാർത്ഥതയുണ്ടെങ്കിൽ മാർക്കറ്റ് തുറക്കുന്നതിനു വേണ്ടി പ്രതിപക്ഷത്തോടൊപ്പം സമരത്തിനിറങ്ങാൻ തയ്യാറാകണം. മാർക്കറ്റ് പൂട്ടിയത് മൂലം നൂറ് കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതു മൂലം ഹോട്ടൽ മേഘലയും കടുത്ത  പ്രതിസന്ധിയിലാണ്.ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് അനുദിനം മുനിസിപ്പാലിറ്റിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും  ഭരണ സമിതി മൗനം പാലിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.താല്കാലിക വില്പനകേന്ദ്രം അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തുന്നുവെന്ന പരാതികൾ വ്യാപകമാണ്. കൂടാതെ നൂറ് കണക്കിന് വിദ്യാർത്ഥികളും ജനങ്ങളും സഞ്ചരിക്കുന്ന പ്രദേശത്ത് മത്സ്യവും മാംസവും വില്കാൻ കാരണക്കാരായ ഇടതുപക്ഷ ഭരണസസമിതിയുടെ ചെയർമാനും അംഗങ്ങളും രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.അടിയന്തര നടപടി ഉണ്ടായിലെങ്കിൽ മുനിസിപ്പാലിറ്റിക്കു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും.പ്രതിഷേധ സഗമം മുൻ മന്ത്രിയും എ.ഐ.സി.സി.മെമ്പറുമായ ശ്രീമതി പി.കെ ജയലക്ഷ്മി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡൻറ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു.എൻ കെ വർഗ്ഗീസ്,  എക്കണ്ടി മൊയ്തുട്ടി, എം ജി ബിജു, റ്റി.എ റെജി, ജോർജ് പി.വി, ജേക്കബ് സെബാസ്റ്റ്യൻ, ഹംസ പി.കെ, പി.പി.എ ബഷീർ, ബാബു പുളിക്കൽ, മാർഗരറ്റ് തോമസ്, മുജീബ്, സ്റ്റർ വിൻ സ്റ്റാനി, ഷീജ ഫ്രാൻസിസ്,ജിൻസ് ഫാന്റസി, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *